HomeNewsLatest Newsബീഹാറിൽ പാർട്ടി നിർജീവമായി; അദ്വാനിയും ജോഷിയും

ബീഹാറിൽ പാർട്ടി നിർജീവമായി; അദ്വാനിയും ജോഷിയും

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തില്‍നിന്ന് പാര്‍ട്ടി പാഠം പഠിച്ചില്ലെന്നാണ് ബിഹാര്‍ഫലം വ്യക്തമാക്കുന്നതെന്ന് അദ്വാനിയും ജോഷിയും . തിരഞ്ഞെടുപ്പു പരാജയത്തിന്റെ ഉത്തരവാദിത്വം കൃത്യമായി നിര്‍ണയിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. പാര്‍ട്ടി നിര്‍ജീവമായതാണ് ബിഹാറിലെ തോല്‍വിയുടെ പ്രധാനകാരണം. അമിതവിധേയത്വം കാണിക്കുന്ന ഏതാനും ചിലരുടെ കൈകളില്‍ പാര്‍ട്ടി അകപ്പെട്ടതും അഭിപ്രായ സമന്വയത്തിന്റേതായ അതിന്റെ സ്വഭാവം നശിപ്പിക്കപ്പെട്ടതും എങ്ങനെയെന്ന് വിലയിരുത്തണം. അവർ പറഞ്ഞു.

ബിഹാറിലെ തിരഞ്ഞെടുപ്പു പരാജയത്തിന് ഉത്തരവാദികളായ നേതാക്കള്‍തന്നെയാവരുത് വിലയിരുത്തല്‍ നടത്തേണ്ടത്. പരാജയത്തിന് എല്ലാവരും ഉത്തരവാദികളാണെന്ന് പറയുന്നത് യഥാര്‍ഥ ഉത്തരവാദികളെ കണ്ടെത്താതിരിക്കാനാണെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.

മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ ശത്രുഘന്‍ സിന്‍ഹയ്ക്ക് പുറമെ എം.പി.മാരായ ഹുക്കുംദേവ് നാരായണ്‍ യാദവ്, ആര്‍.കെ. സിങ്, അശ്വനികുമാര്‍ ഛൗബേ എന്നിവരും നേതൃത്വത്തിന്റെ ശൈലി ചോദ്യം ചെയ്ത് രംഗത്തെത്തിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments