HomeNewsLatest Newsവന്ദേഭാരത് ട്രെയിനുകളുടെ നിറം ഓറഞ്ച് ആക്കിയതിൽ രാഷ്ട്രീയമില്ല, നൂറുശതമാനം ശാസ്ത്രം മാത്രം: റെയിൽവേ മന്ത്രി

വന്ദേഭാരത് ട്രെയിനുകളുടെ നിറം ഓറഞ്ച് ആക്കിയതിൽ രാഷ്ട്രീയമില്ല, നൂറുശതമാനം ശാസ്ത്രം മാത്രം: റെയിൽവേ മന്ത്രി

വന്ദേഭാരത് ട്രെയിനുകളുടെ നിറം ഓറഞ്ച് ആക്കി മാറ്റിയതില്‍ രാഷ്ട്രീയമില്ലന്നും തികച്ചും ശാസ്ത്രീയപരമെന്നും കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്‌ണവ്. ഓറഞ്ച് നിറം തെരഞ്ഞെടുത്തത് ശാസ്ത്രത്തിന്റെ പിന്‍ബലത്തിലാണെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ”മനുഷ്യന്റെ കണ്ണുകളില്‍ രണ്ട് നിറങ്ങളാണ് വേഗത്തില്‍ തിരിച്ചറിയാന്‍ കഴിയുന്നത്. അത്, മഞ്ഞയും ഓറഞ്ചുമാണ്. യൂറോപ്പില്‍ 80 ശതമാനം ട്രെയിനുകളുടെയും നിറം ഓറഞ്ച് അല്ലെങ്കില്‍ മഞ്ഞയുടെയും ഓറഞ്ചിന്റെയും കോംപിനേഷനുകളാണ്. ”മഞ്ഞയും ഓറഞ്ചും പോലെ തിളക്കമേറിയ ധാരാളം നിറങ്ങള്‍ വേറെയുണ്ട്. വെള്ളി നിറം തിളക്കമേറിയതാണ്. എന്നാല്‍, മനുഷ്യന്റെ കണ്ണുകള്‍ക്ക് പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയുന്ന നിറങ്ങൾ ഓറഞ്ചും മഞ്ഞയുമാണ്. ക്കാരണത്താലാണ് വിമാനങ്ങളുടെയും കപ്പലുകളുടെയും ബ്ലാക്ക് ബോക്‌സുകള്‍ ഓറഞ്ച് നിറത്തിലായത്. ബോട്ടുകളില്‍ ഉപയോഗിക്കുന്ന ലൈഫ് ജാക്കറ്റിന്റെ നിറം ഓറഞ്ച് ആണ്. ദേശീയ ദുരന്തനിവാരണ സേന ഉപയോഗിക്കുന്ന ലൈഫ് ജാക്കറ്റിന്റെ നിറവും ഓറഞ്ച് ആണ്. ഈ നിറം ഏറ്റവും അനുയോജ്യമായതിനാൽ അവ പരിഗണിക്കുകയായിരുന്നു,” അദ്ദേഹം പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments