HomeNewsLatest Newsവോട്ടിങ് യന്ത്രത്തിലെ കൃത്രിമം ; തിരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നോട്ടീസ് അയച്ചു

വോട്ടിങ് യന്ത്രത്തിലെ കൃത്രിമം ; തിരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നോട്ടീസ് അയച്ചു

വോട്ടിങ് യന്ത്രങ്ങളുടെ കാര്യക്ഷമത ചോദ്യംചെയ്ത് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നോട്ടീസ്. എം.എല്‍ ശര്‍മ നല്‍കിയ ഹര്‍ജിയിലാണ് നോട്ടീസ്. ബി.എസ്.പി നേതാവ് മായാവതി, ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള്‍, ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്ത് എന്നിവരാണ് വോട്ടിങ് യന്ത്രങ്ങളുടെ വിശ്വാസ്യതയില്‍ ആദ്യം സംശയമുന്നയിച്ച്‌ രംഗത്ത് വന്നിരുന്നത്. വോട്ടര്‍ ഏത് ബട്ടണ്‍ അമര്‍ത്തിയാലും ബി.ജെ.പിക്ക് വോട്ട് ലഭിക്കുന്ന തരത്തില്‍ യന്ത്രങ്ങളില്‍ കൃത്രിമം കാട്ടിയെന്നാണ് മായാവതി ആരോപിച്ചത്. ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്തും സമാനമായ ആരോപണം ഉന്നയിച്ചിരുന്നു. മായാവതി ഉന്നയിച്ച ആരോപണം അന്വേഷിക്കണമെന്ന് യു.പി മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ് ആവശ്യപ്പെട്ടിരുന്നു. വിഷയത്തില്‍ സി.ബി.ഐയ്ക്ക് നോട്ടീസ് അയയ്ക്കണമെന്ന ഹര്‍ജിക്കാരന്റെ ആവശ്യം സുപ്രീം കോടതി തള്ളി.

പ്രവാസികൾ സൂക്ഷിക്കുക !! മൊബൈലിനും ലാപ്‌ടോപ്പിനും ചാർജില്ലെങ്കിൽ എയർപോർട്ടിൽ കുടുങ്ങും !! കാരണം ഇതാണ് !

കുണ്ടറയിലെ പെണ്‍കുട്ടിയെ മരണത്തിന് തൊട്ടുമുന്‍പ് വരെ…… ഞെട്ടിക്കുന്ന റിമാൻഡ് റിപ്പോർട്ട് പുറത്ത് !!

റൂമിലെ വൈഫൈ ഷെയർ ചെയ്യുന്ന പ്രവാസികളേ അറിയുക, ഈ യുവാവിന് സംഭവിച്ച ദുരന്തം !!

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments