HomeNewsLatest Newsഎം എം മണിക്കെതിരെ വക്കീൽ നോട്ടീസ്

എം എം മണിക്കെതിരെ വക്കീൽ നോട്ടീസ്

ചെറുതോണി: എം എം മണിക്കെതിരെ ഇടുക്കി എസ്.ഐ കെ.വി. ഗോപിനാഥന്‍ വക്കീല്‍ നോട്ടീസയച്ചു. പ്രസംഗത്തിലൂടെ വ്യക്തിപരമായി തന്നെ ആക്ഷേപിക്കുകയും മോശമായി ചിത്രീകരിക്കുകയും ചെയ്തതിനെതിരെയാണ് 10 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് എം.എം. മണിക്ക് എതിരെ ഇടുക്കി എസ്.ഐ കെ.വി. ഗോപിനാഥന്‍ വക്കീല്‍ നോട്ടീസയച്ചത്‌. ഹൈകോടതി അഭിഭാഷകനായ ഡെന്നീസണ്‍ കോമത്ത് മുഖേനയാണ് നോട്ടീസയച്ചത്. എന്‍ജിനീയറിങ് കോളജില്‍ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് ചെറുതോണി ടൗണില്‍ സി.പി.എം നടത്തിയ പ്രതിഷേധ യോഗത്തില്‍ മണി ആക്ഷേപിച്ചെന്നാണ് പരാതിയിൽ പറയുന്നത്.

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments