HomeNewsLatest Newsസപ്ലൈകോയില്‍ സാധനങ്ങളില്ല, പച്ചക്കറി വില കുതിച്ചുയരുന്നു; വിഷുവും ഈസ്റ്ററും ദുരിതത്തിലാകും

സപ്ലൈകോയില്‍ സാധനങ്ങളില്ല, പച്ചക്കറി വില കുതിച്ചുയരുന്നു; വിഷുവും ഈസ്റ്ററും ദുരിതത്തിലാകും

പൊതുവിപണയിലെ വിലക്കയറ്റത്തിന് രക്ഷനേടാന്‍ സാധാരണ ജനങ്ങള്‍ ആശ്രയിക്കുന്നത് സപ്ലൈകോയെ ആണ്. എന്നാൽ, വിഷുവും ഈസ്റ്ററും അടുത്തെത്തിയിട്ടും സംസ്ഥാനത്തെ സപ്ലൈകോ മിക്കതും കാലിയായതായി റിപ്പോര്‍ട്ട്. ഉത്സവ സീസണുകളിലെ സാധരണ ദൗര്‍ബല്യം ജനങ്ങളെ കാര്യമായി ബാധിക്കും. പച്ചക്കറികള്‍ക്ക് വന്‍ തോതിലാണ് വില കുതിച്ചുയര്‍ന്നിരിക്കുന്നത്. ബീന്‍സിന്റെയും പയറിന്റെയും വില കിലോയ്ക്ക് നൂറ് രൂപയിലെത്തി. ഒരു മാസത്തിനുള്ളില്‍ ചെറിയഉള്ളിയും പടവലങ്ങയും ഉള്‍പെടെയുള്ള പച്ചക്കറികള്‍ക്ക് ഇരട്ടിയോളം വില വര്‍ധിച്ചു.

 

 

 

 

പൊതുവിപണിയിലെ ചില കച്ചവടക്കാരുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ചില ഉദ്യോഗസ്ഥര്‍ അവരെ സഹായിക്കാനായി സപ്ലൈകോയിലെ നടപടികള്‍ മനപൂര്‍വ്വം വൈകിപ്പിച്ചതാണെന്നും സംശയം ഉയരുന്നുണ്ട്. സപ്ലൈകോയില്‍ സാധനങ്ങള്‍ കിട്ടാനില്ലാത്തതിനാള്‍ പൊതുവിപണിയില്‍ വിലയില്‍തൊട്ടുപൊള്ളി ഒന്നും വാങ്ങാന്‍ സാധിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ജനങ്ങള്‍.

 

 

 

 

വിഷും ഈസ്റ്ററും അടുത്തെത്തിയതോടെ ഓരോ ദിവസവും വില കുതിച്ചുയരുന്ന അവസ്ഥയാണ് നിലനില്‍ക്കുന്നത്. പയറും മുളകും അടക്കം ഒഴിച്ചുകൂടാനാകാത്ത സാധനങ്ങളെല്ലാം സ്‌റ്റോക്ക് തീര്‍ന്ന അവസ്ഥയാണെന്നാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സപ്ലൈകോ സാധനങ്ങള്‍ ലഭ്യമാക്കാന്‍ ഈ മാസം നാലിനാണഅ ടെന്‍ഡര്‍ പൊട്ടിച്ചത്. സാധാരണഗതിയില്‍ തൊട്ടടുത്ത ദിവസം ടെന്‍ഡര്‍ അനുവദിച്ച് സാധനങ്ങള്‍ സുഗമമമായി എത്തിക്കുകയാണ് പതിവ്. ചില ഉദ്യോഗസ്ഥരുടെ വഴിവിട്ട ശ്രമങ്ങളാണ് സപ്ലൈകോയെ പ്രതിസന്ധിയിലാക്കിയതെന്നാണ് റിപ്പോര്‍ട്ട്. ഉത്സവ സീസണുകളില്‍ വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ വളരെ നേരത്തെ സപ്ലൈകോ സജീവമാകാറുണ്ട്. ഇപ്രാവശ്യം അതുണ്ടായില്ല.

അവൻ മരിച്ചതറിഞ്ഞു ഓടിച്ചെന്നു ഞാൻ അവനെ കെട്ടിപ്പിടിച്ചപ്പോൾ……. ക്യാൻസർ ബാധിതനായി മരിച്ച തന്റെ നാലുവയസുകാരൻ മകന്റെ അവസാന നിമിഷത്തിൽ നടന്ന ആ അത്ഭുത സംഭവം ഒരമ്മ പങ്കുവയ്ക്കുന്നു !!

ആ വിവാഹ മോചനത്തിനു കാരണമെന്ത് ? ദിലീപ് മഞ്ജു വാര്യരെക്കുറിച്ച് ആദ്യമായി മനസ്സ് തുറക്കുന്നു…..

8 ലക്ഷം മുടക്കി ഓപ്പറേഷൻ ചെയ്യണമെന്നു പറഞ്ഞ മുട്ട് സുഖപ്പെട്ടത് വെറും 600 രൂപ ചിലവിൽ 10 മിനിറ്റ് കൊണ്ട് ! ഇതാ ഒരു അത്ഭുത ചികിത്സ !!

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments