HomeNewsLatest Newsഅഞ്ച് ഹെക്ടറില്‍ താഴെയുള്ള ക്വാറികള്‍ക്ക് ലൈസന്‍സ് പുതുക്കാന്‍ പാരിസ്ഥിതികാനുമതി നിര്‍ബന്ധം; സുപ്രീംകോടതി

അഞ്ച് ഹെക്ടറില്‍ താഴെയുള്ള ക്വാറികള്‍ക്ക് ലൈസന്‍സ് പുതുക്കാന്‍ പാരിസ്ഥിതികാനുമതി നിര്‍ബന്ധം; സുപ്രീംകോടതി

ക്വാറി കേസില്‍ സംസ്ഥാന സര്‍ക്കാറിനു തിരിച്ചടി. അഞ്ച് ഹെക്ടറില്‍ താഴെയുള്ള ക്വാറികള്‍ക്ക് പെര്‍മിറ്റ് പുതുക്കി നല്‍കാന്‍ പാരിസ്ഥിതികാനുമതി വേണമെന്ന് സുപ്രീംകോടതി വിധിച്ചു.സംസ്ഥാന സര്‍ക്കാറുകളും ക്വാറി ഉടമകളും കൈകോര്‍ത്തിരിക്കുകയാണ്. പരിസ്ഥിതി സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാറിന് ബാധ്യതയുണ്ടെന്ന് കോടതി അഭിപ്രായപ്പെട്ടു. ക്വാറി ഉടമകളുടെ ഹര്‍ജി സുപ്രീംകോടതി തള്ളി. എല്ലാ ക്വാറികള്‍ക്കും പാരിസ്ഥിതികാനുമതി നിര്‍ബന്ധമാണെന്ന ഹൈകോടതി വിധിക്കെതിരായ ഹര്‍ജികള്‍ പരിഗണിക്കുമ്പോഴാണ് കോടതി ക്വാറി ഉടമകളുടെ ഹര്‍ജി തള്ളിയത്.

 

 
അഞ്ച് ഹെക്ടറില്‍ താഴെയുള്ള ക്വാറികള്‍ക്കുള്‍പ്പെടെ പ്രവര്‍ത്തിക്കാന്‍ പാരിസ്ഥിതികാനുമതി നിര്‍ബന്ധമെന്നായിരുന്നു ഹൈകോടതി വിധി. കഴിഞ്ഞദിവസം കേസ് പരിഗണിച്ച കോടതി സംസ്ഥാന സര്‍ക്കാറിനെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ചിരുന്നു. കേരളത്തില്‍ അനുമതി നല്‍കിയാല്‍ നാളെ ഹരിയാനയും ഉത്തര്‍പ്രദേശുമെല്ലാം ക്വാറികള്‍ക്കനുകൂലമായ നിലപാടെടുത്തേക്കാമെന്നും ചീഫ് ജസ്റ്റിസ് ടി.എസ്. ഠാക്കൂര്‍ അധ്യക്ഷനായ ബെഞ്ച് അഭിപ്രായപ്പെട്ടിരുന്നു.

എന്നാൽ താൻ ആ കുപ്പായം ഊരിവച്ചിട്ട് ഇറങ്ങി വാടോ……ആതുര സേവനത്തിന്റെ പിന്നിലെ ചൂഷണത്തിനെതിരെ കൊല്ലംകാരി യുവതിയുടെ തീ പാറുന്ന പ്രതിഷേധം വൈറലാകുന്നു

രാത്രിയിൽ ഷാപ്പിന്റെ പരിസരത്ത് ഒരു പെൺകുട്ടി ! കാര്യം ചോദിച്ചപ്പോൾ യുവതി പറഞ്ഞത് ഞെട്ടിക്കുന്ന സംഭവം !

സ്വന്തം ചോര കൊണ്ട് അവൾ എഴുതി…. കാളിദാസന് ലഭിച്ച ആ പ്രണയ ലേഖനത്തെക്കുറിച്ച്…..

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments