HomeNewsLatest Newsനീറ്റ് പരീക്ഷയ്ക്കായി എത്തിയ വിദ്യാര്‍ഥി കുത്തേറ്റു മരിച്ചു; സംഭവം പെൺകുട്ടിയും യുവാവുമായുണ്ടായ വഴക്കു തീർക്കുന്നതിടെ

നീറ്റ് പരീക്ഷയ്ക്കായി എത്തിയ വിദ്യാര്‍ഥി കുത്തേറ്റു മരിച്ചു; സംഭവം പെൺകുട്ടിയും യുവാവുമായുണ്ടായ വഴക്കു തീർക്കുന്നതിടെ

നീറ്റ് പരീക്ഷയ്ക്കായി എത്തിയ വിദ്യാര്‍ഥി കുത്തേറ്റു മരിച്ചു. ഗുഡ്ഗാവ് സ്വദേശിയായ അനില്‍ ബാമല്‍(22) ആണ് മരിച്ചത്. രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം. ജയ്പൂരിലെ പരീക്ഷയ്ക്കെത്തിയ വിദ്യാര്‍ഥി സമീപത്തുള്ള ഗരാ പാലസ് കോട്ടയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം സന്ദര്‍ശനം നടത്തവെയാണ് കൊലപാതകമുണ്ടായതെന്ന് പോലീസ് പറഞ്ഞു. പ്രതി ലളിത് കഹാറിനെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു.ലളിത് കഹാറും ഒരു പെണ്‍കുട്ടിയും തമ്മില്‍ വഴക്കുണ്ടായപ്പോള്‍ ഇടപെടാനെത്തിയതായിരുന്നു അനില്‍.

 

 

 

തര്‍ക്കത്തിനിടെ ലളിത് അനിലിനെ കുത്തുകയായിരുന്നു. നെഞ്ചില്‍ കുത്തേറ്റ അനിലിനെ സുഹൃത്തുക്കള്‍ ഉടന്‍ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവസ്ഥലത്തുനിന്നും രക്ഷപ്പെട്ട ലളിതിനെ പിന്നീട് പോലീസ് പിടികൂടുകയായിരുന്നു. നാലുവര്‍ഷമായി കോട്ടയില്‍ താമസിച്ച്‌ നീറ്റ് പരീക്ഷയ്ക്കായി തയ്യാറെടുത്തുവരികയായിരുന്നു അനില്‍. ഈവര്‍ഷത്തെ പരീക്ഷയില്‍ വിജയിക്കുമെന്നും ഉറപ്പുണ്ടായിരുന്നു.

പോണ്‍ വീഡിയോ ചിത്രീകരിക്കുന്നതിനായി കടലിൽ ചാടിയ നീലച്ചിത്ര നായികയെ സ്രാവ് കടിച്ചുകുടഞ്ഞു !! വീഡിയോ കാണാം

സ്ത്രീകളും പെൺകുട്ടികളും നിർബന്ധമായി വായിക്കുക !! റേപ്പ് ഡ്രഗ് എന്നറിയപ്പെടുന്ന ആ മരുന്ന് കേരളത്തിലും !!

കുട്ടികളിലെ ഓട്ടിസം പൂർണ്ണമായി മാറ്റാം ഈ മണ്ണിരചികിത്സ കൊണ്ട് ! മണ്ണിര ചികിത്സയിലൂടെ മകന്റെ ഓട്ടിസം പൂർണ്ണമായി മാറിയ ഈ മാതാപിതാക്കൾ ആ ചികിത്സാരീതി വിവരിക്കുന്നു !!

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments