HomeNewsLatest Newsകാണാതായ ഹെലികോപ്റ്ററിന്റെ വാതിൽ കണ്ടെത്തി; പൈലറ്റുമാർക്കായുള്ള തിരച്ചിൽ തുടരുന്നു

കാണാതായ ഹെലികോപ്റ്ററിന്റെ വാതിൽ കണ്ടെത്തി; പൈലറ്റുമാർക്കായുള്ള തിരച്ചിൽ തുടരുന്നു

മുംബൈ:  ബോംബെ ഹൈയിൽ ഒഎൻജിസിയുടെ എണ്ണ ഖനനമേഖലയിൽ തകർന്നുവീണ ഹെലികോപ്റ്ററിന്റെ വാതിലിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി.അതേസമയം, കാണാതായ മലയാളി പൈലറ്റ് കോഴഞ്ചേരി കുറിയന്നൂർ സ്വദേശി ഈശോ സാമുവൽ, കോ– പൈലറ്റ് ഗുവ എന്നിവരേപറ്റി ഒരു വിവരവുമില്ല.ഇവർക്കായുള്ള തിരച്ചിൽ ശക്തമാക്കി. കോസ്റ്റ് ഗാർഡിന്റെ രണ്ടു കപ്പലുകളാണ് തിരച്ചിലിൽ ഏർപ്പെട്ടിരിക്കുന്നത്. രണ്ടു ഡോർണിയർ ഹെലികോപ്റ്ററുകളും തിരച്ചിലിൽ പങ്കെടുക്കുന്നുണ്ട്. രക്ഷാപ്രവർത്തനങ്ങൾ ഇപ്പോഴും തുടരുകയാണ്.

ഇന്നലെ രാത്രി 7.20 ഓടെ ദക്ഷിണ മുംബൈ തീരത്തുനിന്ന് 150 കിലോമീറ്റർ അകലെയായിരുന്നു അപകടം. പവൻഹംസ് ഡോഫിൻ എഎസ് 365-എൻ3 ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. 7.12 ഓടെ ഒഎൻജിസിയുടെ എണ്ണ ഖനനമേഖലയിൽ നിന്ന് പറന്നുയർന്ന ഹെലികോപ്റ്ററിന്റെ ബന്ധം എട്ടു മിനിട്ടുകൾക്ക് ശേഷം നഷ്ടപ്പെടുകയായിരുന്നു. അപകടകാരണം വ്യക്തമല്ല.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments