HomeNewsLatest Newsയു.ഡി.എഫിന് തികഞ്ഞ ആത്മവിശ്വാസം; അരുവിക്കര ആവർത്തിക്കും; മുഖ്യമന്ത്രി

യു.ഡി.എഫിന് തികഞ്ഞ ആത്മവിശ്വാസം; അരുവിക്കര ആവർത്തിക്കും; മുഖ്യമന്ത്രി

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് തികഞ്ഞ ആത്മവിശ്വാസമുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. യു.ഡി.എഫ് എന്നും ഒറ്റക്കെട്ടാണെന്നും അദ്ദേഹം പറഞ്ഞു. അരുവിക്കരയിൽ സംഭവിച്ചതുപോലെ ജനങ്ങൾ യു.ഡി.എഫിനെ വിജയിപ്പിക്കും. അടുത്ത 48 മണിക്കൂർ കഴിഞ്ഞാൽ അക്കാര്യം മനസിലാകുമെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കോട്ടയത്ത് വോട്ടു ചെയ്തു മടങ്ങവേ അദ്ദേഹം പറഞ്ഞു.

പല സ്ഥലത്തുനിന്നും ആക്രമണമുണ്ടായെങ്കിലും യു.ഡി.എഫ് ഇതിനെ ഒറ്റക്കെട്ടായാണ് നേരിട്ടത്. ബാർകോഴ കേസിലെ വിജിലൻസ് വിധി സർക്കാറിന് തിരിച്ചടിയല്ല.ജനങ്ങളെ ആർക്കും കബളിപ്പിക്കാനാവില്ല. അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പിൽ യു.ഡി.എഫിൻെറ വിജയം സുനിശ്ചിതമാണെന്ന് മന്ത്രി കെ.എം മാണി പറഞ്ഞു. ആരോപണങ്ങളൊന്നും യു.ഡി.എഫിൻെറ വിജയത്തെ ബാധിക്കില്ലെന്നും മാണി പാലായിൽ പറഞ്ഞു. യു.ഡി.എഫിന് നല്ല വിജയസാധ്യതയാണെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പാണക്കാട്ട് വോട്ട് ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൂരിപക്ഷം ജില്ലകളിലും യു.ഡി.എഫിന് വിജയം നേടാൻ സാധിക്കും. മലപ്പുറത്തെ തർക്കങ്ങളൊന്നും ഏശില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments