HomeNewsLatest Newsനോട്ട് അസാധുവാക്കിയ തീരുമാനം പുനഃപരിശോധിക്കില്ല; പ്രധാനമന്ത്രി

നോട്ട് അസാധുവാക്കിയ തീരുമാനം പുനഃപരിശോധിക്കില്ല; പ്രധാനമന്ത്രി

നോട്ടുകള്‍ അസാധുവാക്കിയ തീരുമാനം പുനഃപരിശോധിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇക്കാര്യത്തില്‍ രാജ്യം മുഴുവന്‍ സര്‍ക്കാരിനൊപ്പമുണ്ട്. യാതൊരുവിധ സമ്മര്‍ദ്ദങ്ങള്‍ക്കും വഴങ്ങില്ലെന്നും കള്ളപ്പണത്തിനും അഴിമതിക്കുമെതിരായ പോരാട്ടം ശക്തമായി തുടരുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. എന്‍ഡിഎ യോഗത്തിലാണ് പ്രധാനമന്ത്രി നിലപാട് ആവര്‍ത്തിച്ചത്. നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്ന് രാജ്യത്തുണ്ടായ സാഹചര്യങ്ങള്‍ പ്രധാനമന്ത്രി വിലയിരുത്തി.

 
ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, മുതിര്‍ന്ന നേതാക്കളായ അരുണ്‍ ജെയ്റ്റ്‌ലി, രാജ്‌നാഥ് സിങ്, എല്‍കെ അദ്വാനി എന്നിവരും യോഗത്തില്‍ പങ്കെടുത്തു. നോട്ടുകള്‍ അസാധുവാക്കിയ നടപടിയില്‍ പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്ക് തയാറാണെന്നും ഇതിനായി നാലുദിവസംവരെ നീക്കിവയ്ക്കാവുന്നതാണെന്നും ബിജെപി വ്യക്തമാക്കി.
പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ബുധനാഴ്ച ആരംഭിക്കാനിരിക്കെയാണ് ബിജെപിയുടെ പ്രതികരണം.

 

 
പ്രധാനമന്ത്രിയുടെ തീരുമാനത്തിന് എന്‍ഡിഎയിലെ എല്ലാ പാര്‍ട്ടികളും പിന്തുണ അറിയിച്ചതായും ബിജെപി നേതൃത്വം അറിയിച്ചു. രാജ്യത്തെ ജനങ്ങള്‍ മോദി സര്‍ക്കാരിനൊപ്പമാണെന്നും നോട്ട് പിന്‍വലിക്കാനുള്ളത് ഒരു ചരിത്രപരമായ തീരുമാനമാണെന്നും യോഗതീരുമാനങ്ങള്‍ വിശദീകരിച്ച കേന്ദ്രമന്ത്രിമാരായ അനന്ത്കുമാറും വെങ്കയ്യ നായിഡുവും അവകാശപ്പെട്ടു.

പണമില്ലാതെ ജനം വലഞ്ഞപ്പോൾ നേർച്ചപ്പെട്ടി തുറന്നു കൊടുത്ത് ഒരു ഇടവക പള്ളി ! കാക്കനാട് തേവയ്ക്കൽ സെന്റ് മാർട്ടിൻ ഡി പോറസ് ചർച്ച് നന്മയുടെ മാതൃക കാട്ടിയതിങ്ങനെ !

അടിച്ചു പൂസായി കോട്ടയം നഗരമധ്യത്തിൽ വിദ്യാർത്ഥിനിയുടെ അഴിഞ്ഞാട്ടം ! പിടിച്ചു മാറ്റാൻ ചെന്ന കടക്കാർക്ക് ചുംബനവും ! ഒടുവിൽ പോലീസ് യുവതിയെ മെരുക്കിയതിങ്ങനെ

മോഡിക്കെതിരെ ഫേസ് ബുക്ക് വീഡിയോ ഇട്ട നാലാം ക്ലാസുകാരിക്ക് തെറിയഭിഷേകം ! വീഡിയോ കാണാം

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments