HomeNewsLatest Newsമാനസിക രോഗിയുടെ വെടിയേറ്റ് 65 വയസുകാരിക്ക് ദാരുണാന്ത്യം; കൊലയ്ക്കുശേഷം കുടുംബം നാടുവിട്ടു

മാനസിക രോഗിയുടെ വെടിയേറ്റ് 65 വയസുകാരിക്ക് ദാരുണാന്ത്യം; കൊലയ്ക്കുശേഷം കുടുംബം നാടുവിട്ടു

മാനസിക രോഗിയുടെ വെടിയേറ്റ് 65 വയസുകാരി കൊല്ലപ്പെട്ടു. മേഘാലയയില്‍ വെസ്റ്റ് ഗാരോ ജില്ലയിലെ പഴയ ഭാത്ബാരി ഗ്രാമത്തില്‍ വ്യാഴാഴ്ച വൈകീട്ടാണ് സംഭവം നടന്നത്. മാനസിക വിഭ്രാന്തിയുള്ള ഹബിനുര്‍ റഹ്മാന്‍ എന്നയാളാണ് കൊലപാതകം നടത്തിയത്. റഹ്മാന്റെ പിതാവിന്റെ കൈവശമുണ്ടായിരുന്ന ഇരട്ടക്കുഴല്‍ തോക്ക് ഉപയോഗിച്ചായിരുന്നു വെടിവെച്ചത്. കണ്ണിന് വെടിയേറ്റ സ്ത്രീ തത്ക്ഷണം മരിച്ചു. സംഭവത്തിന് ശേഷം റഹ്മാന്റെ കുടുംബം നാടുവിട്ടു. കൊല്ലാന്‍ ഉപയോഗിച്ച തോക്ക് സംഭവസ്ഥലത്ത് നിന്ന് പൊലീസ് കണ്ടെടുത്തു. പ്രതിയുടെ വീട്ടില്‍ നിന്ന് മാനസികരോഗിയാണെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments