HomeNewsLatest Newsഉറുമ്പു കടിയേറ്റ് സൗദിയിൽ മലയാളി യുവാവിന് ദാരുണാന്ത്യം !

ഉറുമ്പു കടിയേറ്റ് സൗദിയിൽ മലയാളി യുവാവിന് ദാരുണാന്ത്യം !

ഉറുമ്പ് കടിയേറ്റ് സൗദിയിൽ മലയാളി യുവാവ് മരിച്ചു. കൊല്ലം കരുനാഗപ്പള്ളി മുഹമ്മദ് കുഞ്ഞ്-ഫാത്വിമാ ബീവി ദമ്പതികളുടെ മകന്‍ നിസാമുദ്ദീനാണ് മരിച്ചത്. റിയാദിലെ താമസസ്ഥലത്ത് വെച്ചാണ് യുവാവിന് ഉറുമ്പ് കടിയേറ്റത്.ഭാര്യ: റസീന. റിയാദിലെ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥികളായ മുഹമ്മദ് അമീന്‍, ആദില്‍ എന്നിവര്‍ മക്കളാണ്.

റൂമിൽ നിന്ന് കടിയേറ്റ നിസാമുദ്ദീൻ അൽപസമയത്തിനകം കുഴഞ്ഞുവീഴുകയായിരുന്നു. വീട്ടുകാർ ഉടൻതന്നെ റിയാദ് എക്‌സിറ്റ് 28 ലെ സുലൈമാന്‍ അല്‍ ഹബീബ് ആശുപത്രിയില്‍ എത്തിച്ചു. എന്നാൽ ആശുപത്രിയിൽ വച്ച് ഹൃദയാഘാതം കൂടി ഉണ്ടായതോടെ ഇദ്ദേഹം മരണപ്പെടുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments