HomeNewsLatest Newsആരോഗ്യനില വഷളായി; നടൻ ഇന്നസെന്റ് ആശുപത്രിയിൽ ; മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് അധികൃതർ

ആരോഗ്യനില വഷളായി; നടൻ ഇന്നസെന്റ് ആശുപത്രിയിൽ ; മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് അധികൃതർ

മുൻ എം.പിയും നടനുമായ ഇന്നസെന്റ് കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിൽ. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായെങ്കിലും മരുന്നുകളോട് പ്രതികരിക്കുന്നു എന്ന് റിപ്പോർട്ട്. ഒരാഴ്ചയായി ചികിത്സയിൽ തുടരുന്നു എന്നാണ് വിവരം. അടുത്തിടെ പുറത്തിറങ്ങിയ മകൾ, കടുവ തുടങ്ങിയ മലയാള ചിത്രങ്ങളിൽ ഇന്നസെന്റ് ശ്രദ്ധേയവേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു. ‘പാച്ചുവും അത്ഭുതവിളക്കും’ എന്ന സിനിമയിലും അദ്ദേഹം ഭാഗമാണ്. കാൻസറിന് നേരത്തെയും ചികിത്സ തേടിയിട്ടുള്ള ഇന്നസെന്റ്, രോഗത്തെ അതിജീവിച്ച് ശക്തമായ തിരിച്ചുവരവ് നടത്തിയ വ്യക്തിയാണ്. കാൻസർ രോഗത്തെ തന്റെ ഇച്ഛാശക്തിയോടെ നേരിട്ട വ്യക്തിയായിട്ടാണ് നടൻ ഇന്നസെന്റ് അറിയപ്പെടുന്നത്. കാൻസർ വാർഡിലെ ചിരി എന്നത് ഉൾപ്പടേയുള്ള പുസ്തകങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments