HomeNewsLatest Newsസഹകരണ പ്രതിസന്ധി പരിഹരിച്ചില്ലെങ്കിൽ എല്‍ഡിഎഫിനൊപ്പം സമരം ചെയ്യാന്‍ യുഡിഎഫും

സഹകരണ പ്രതിസന്ധി പരിഹരിച്ചില്ലെങ്കിൽ എല്‍ഡിഎഫിനൊപ്പം സമരം ചെയ്യാന്‍ യുഡിഎഫും

സഹകരണ ബാങ്കുകളുടെ പ്രതിസന്ധി പരിഹരിച്ചില്ലെങ്കിൽ ഇടതുമുന്നണിയുമായി യോജിച്ച് സമരം ചെയ്യാന്‍ യു ഡി എഫ് യോഗത്തില്‍ അംഗീകാരം. സഹകരണ മേഖലയെ സംരക്ഷിക്കാന്‍ സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എന്നാല്‍ ഇതിനെതിരെ മുസ്ലീം ലീഗും ഉമ്മന്‍ചാണ്ടിയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളും രംഗത്ത് വന്നിരുന്നു. സഹകരണ മേഖലയെ സംരക്ഷിക്കാന്‍ യോജിച്ച് സമരം ചെയ്യണമെന്ന നിലപാടിനായിരുന്നു യു ഡി എഫ് യോഗത്തില്‍ ഭൂരിപക്ഷം പേരുടെയും അഭിപ്രായം.

 

 

 

സഹകരണ വിഷയത്തില്‍ നവംബര്‍ 22 ന് നിയമസഭയില്‍ പ്രമേയം പാസാക്കുമെന്നും പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് സര്‍വകക്ഷി സംഘം ദില്ലിക്ക് പോകുമെന്നും രമേശ് ചെന്നിത്തല അറിയിച്ചു. സഹകരണ പ്രതിസന്ധിയില്‍ ഇടതുമുന്നണിയുമായി യോജിച്ച് സമരം ചെയ്യേണ്ടന്നായിരുന്നു കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്റെ നിലപാട്. യുഡിഎഫ് യോഗത്തിന് മുമ്പ് പരസ്യമായി അഭിപ്രായം പറഞ്ഞതിന് വി എം സുധീരനെ ലീഗ് നേതാക്കള്‍ വിമര്‍ശിക്കുകയും ചെയ്തു.

വീട്ടിൽ വച്ച് 2000 രൂപ പ്രിന്റ് ചെയ്തു ഷോപ്പിംഗ് ! തൃശൂരുള്ള ഈ പ്ലസ്ടു വിദ്യാർത്ഥിനി ആള് വേറെ ലെവലാ !

ഗോഡ്ഫാദറിൽ ജഗദീഷ് മരത്തിൽനിന്നും വീഴുന്ന ആ സീനിൽ ശരിക്കും എന്നതാണ് സംഭവിച്ചത് എന്നറിയാമോ ? ഭാഗ്യം !

സിനിമ നടൻ പെൺസുഹൃത്തിന് അയച്ച ചൂടൻ നഗ്നഫോട്ടോ കിട്ടിയത് വനിതാ അഭിഭാഷകയ്ക്ക് ! സംഭവം ആലുവയിൽ !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments