HomeNewsLatest Newsചൈനയില്‍ മണ്ണിടിച്ചിൽ: 21 പേർ മരിച്ചു

ചൈനയില്‍ മണ്ണിടിച്ചിൽ: 21 പേർ മരിച്ചു

ബെയ്ജിങ്: ചൈനയിലെ ഷെജിയാങ് പ്രവിശ്യയിലുണ്ടായ കനത്ത  മണ്ണിടിച്ചിലില്‍ 21 പേര്‍ മരിച്ചു. ലിഡോങ് ഗ്രാമത്തിലാണ് ദുരന്തമുണ്ടായത്.  മഴയെ തുടര്‍ന്ന് മലയിടിഞ്ഞ് നിരവധി വീടുകള്‍ മണ്ണിനടിയിലാണ് . പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി തുടരുകയാണ്. തകര്‍ന്ന വീടുകളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് പത്ത് പേരെ മാത്രമാണ്  ഇതുവരെ രക്ഷിക്കാനായത്. ഭവനരഹിതരായ മുന്നൂറോളം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്ക് മാറ്റിപ്പാർപ്പിച്ചു.

 

 

photo courtesy: http://www.abc.net.au/

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments