HomeNewsLatest Newsകെ.എസ്.ആര്‍.ടി.സിയുടെ യാത്രാ കാര്‍ഡുകള്‍ നാളെ മുതല്‍ പ്രാബല്യത്തില്‍ വരും; ഉപയോഗിക്കേണ്ടതിങ്ങനെ

കെ.എസ്.ആര്‍.ടി.സിയുടെ യാത്രാ കാര്‍ഡുകള്‍ നാളെ മുതല്‍ പ്രാബല്യത്തില്‍ വരും; ഉപയോഗിക്കേണ്ടതിങ്ങനെ

നോട്ട് ക്ഷാമം മറികടന്ന് കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കുന്നതിനും സ്ഥിരയാത്രക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനുമായി കെ.എസ്.ആര്‍.ടി.സി ഏര്‍പ്പെടുത്തിയിട്ടുള്ള യാത്രാ കാര്‍ഡുകള്‍ നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. ലേയ്ക്കായാണ് പദ്ധതി. വിവിധ തുകയ്ക്കുള്ള നാല് കാര്‍ഡുകളാണ് യാത്രക്കാര്‍ക്കായി കെ.എസ്.ആര്‍.ടിസി നല്‍കുന്നത്. ബ്രോണ്‍സ് കാര്‍ഡ്-1000 രൂപ, സില്‍വര്‍ കാര്‍ഡ്-1500 രൂപ, ഗോള്‍ഡ് കാര്‍ഡ്-3000 രൂപ, പ്രീമിയം കാര്‍ഡ്-5000 രൂപ എന്നിങ്ങനെയാണ് കാര്‍ഡുകള്‍ ലഭ്യമാകുക. ബ്രോണ്‍സ് കാര്‍ഡുകള്‍ ജില്ലയ്ക്ക് ഉള്ളിലെ യാത്രയ്ക്ക് മാത്രമേ ഉപയോഗിക്കാനാകൂ. കെ.എസ്.ആര്‍.ടി.സി ഡിപ്പോകളിലെ കാഷ് കൗണ്ടറില്‍ നിന്നും കാര്‍ഡ് ലഭ്യമാകും. എന്നാല്‍, കാര്‍ഡു വാങ്ങാനുള്ള തുക പണമായി തന്നെ നല്‍കേണ്ടതുണ്ട്.

 

 

 

കാര്‍ഡ്, യാത്രാ വിവരങ്ങള്‍ ഇലക്‌ട്രോണിക് ടിക്കറ്റ് മെഷീനില്‍ രേഖപ്പെടുത്തുന്നതില്‍ വീഴ്ച വരുത്തിയാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും കണ്ടക്ടര്‍മാര്‍ക്ക് അറിയിപ്പ് നല്‍കി. കാര്‍ഡ് ഉപയോഗിച്ചുള്ള യാത്ര സംബന്ധിച്ച് കണ്ടക്ടര്‍മാര്‍ ചെയ്യേണ്ടത് എന്തെന്ന് കോര്‍പറേഷന്‍ വിശദമാക്കിയിട്ടുണ്ട്. പതിവുപോലെ യാത്രയ്ക്കിടെ കണ്ടക്ടര്‍ എത്തുകയും നിങ്ങളുടെ യാത്രാ കാര്‍ഡിന്റെ നമ്പരും ഇറങ്ങേണ്ട സ്‌റ്റോപ്പിന്റെ ഫെയര്‍ സ്‌റ്റേജും ഇലക്‌ട്രോണിക് ടിക്കറ്റ് മെഷീനില്‍ രേഖപ്പെടുത്തി തുക പിന്‍വലിക്കുകയുമാണ് ചെയ്യുക. ഒരു മാസമാണ് കാര്‍ഡ് കാലാവധി.

വെറും 45 സെക്കൻഡിൽ കുഞ്ഞിനെ ഉറക്കാൻ ഇതാ ഒരു കിടിലൻ വിദ്യ ! എത്ര കരയുന്ന കുഞ്ഞും ഉറങ്ങും ! വീഡിയോ കാണാം

തലച്ചോറിനെ മാരകമായി നശിപ്പിക്കുന്ന ഈ 8 ശീലങ്ങള്‍ നിര്‍ത്തൂ !

ബാറിലെ നൃത്തം കഴിഞ്ഞു വീട്ടിലെത്തിയ യുവതി ആ കാഴ്ച കണ്ടു ഞെട്ടി ! കാസർഗോഡ് നിന്നും വ്യത്യസ്തമായ ഒരു പ്രണയ ദുരന്തകഥ !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments