ക്രിക്കറ്റ് കളി കഴിഞ്ഞ് തണുത്ത വെള്ളം കുടിക്കുന്നതിനിടെ 17കാരന് കുഴഞ്ഞുവീണ് മരിച്ചു. 17 കാരനെ കുഴഞ്ഞുവീണ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഹൃദയാഘാതമാകാം മരണകാരണം എന്ന് ഡോക്ടര്‍മാര്‍ സംശയിക്കുന്നു. ശനിയാഴ്ച ഉത്തര്‍പ്രദേശിലെ അല്‍മോറ ജില്ലയിലാണ് സംഭവം ഉണ്ടായത്. പത്താം ക്ലാസുകാരനായ പ്രിന്‍സ് സെയ്നിയാണ് മരിച്ചത്. കൂട്ടുകാര്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കാൻ പോയതായിരുന്നു പ്രിൻസ്. ക്രിക്കറ്റ് കളി കഴിഞ്ഞ് ദാഹത്താല്‍ തണുത്ത വെള്ളം കുടിക്കുന്നതിനിടെയാണ് പ്രിന്‍സ് ബോധരഹിതനായി കുഴഞ്ഞുവീണത്.. മാതാപിതാക്കള്‍ ഉടന്‍ തന്നെ പ്രിന്‍സിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല.
ക്രിക്കറ്റ് കളികഴിഞ്ഞ് തണുത്ത വെള്ളം കുടിച്ചു; 17കാരന് കുഴഞ്ഞുവീണ് മരിച്ചു
RELATED ARTICLES