HomeNewsLatest Newsകരുനാഗപ്പള്ളിയില്‍ പത്തുവയസുകാരിക്ക് നേരെ മദ്യലഹരിയിൽ അച്ഛന്റെ ക്രൂരത; ചെരിപ്പുകൊണ്ട് മുഖത്തടിച്ചു; പിന്നാലെ ക്രൂരമർദ്ദനം; അറസ്റ്റ്

കരുനാഗപ്പള്ളിയില്‍ പത്തുവയസുകാരിക്ക് നേരെ മദ്യലഹരിയിൽ അച്ഛന്റെ ക്രൂരത; ചെരിപ്പുകൊണ്ട് മുഖത്തടിച്ചു; പിന്നാലെ ക്രൂരമർദ്ദനം; അറസ്റ്റ്

കരുനാഗപ്പള്ളിയില്‍ മദ്യലഹരിയിൽ പത്തുവയസുകാരിക്ക് നേരെ അച്ഛന്റെ ക്രൂരത. മദ്യലഹരിയിലായിരുന്ന അച്ഛന്‍ കുട്ടിയെ ചെരിപ്പ് കൊണ്ട് മുഖത്തടിച്ചു. ക്ലോക്കിലെ സമയം നോക്കാന്‍ പഠിപ്പിക്കുന്നതിനിടെയാണ് മര്‍ദ്ദനം. ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ സിന്ധുജനെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയിലായിരുന്ന സിന്ധുജന്‍ കുട്ടിയെ ക്ലോക്കിലെ സമയം പഠിപ്പിക്കുകയായിരുന്നു. കുട്ടിക്ക് എളുപ്പത്തില്‍ ഇത് പഠിച്ചെടുക്കാന്‍ സാധിച്ചില്ല. തുടർന്ന് പ്രകോപിതനായ സിന്ധുജന്‍ ചെരിപ്പ് ഉപയോഗിച്ച്‌ കുട്ടിയുടെ മുഖത്തടിക്കുകയും കൈകള്‍ കൊണ്ട് മുഖത്തും ശരീരത്തും മര്‍ദ്ദിക്കുകയും ചെയ്തു. കൂടാതെ കുട്ടിയുടെ മുടിയില്‍ പിടിച്ചുവലിക്കുകയും ക്രൂരമായി മർദിക്കുകയുമായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments