HomeNewsLatest Newsസംസ്ഥാനത്ത് ഇന്നും കനത്തമഴ തുടരുമെന്ന് റിപ്പോർട്ട്: അണക്കെട്ടുകളില്‍ വെള്ളം 70 ശതമാനമായി`; ഒൻപത് ജില്ലകളിൽ യെല്ലോ...

സംസ്ഥാനത്ത് ഇന്നും കനത്തമഴ തുടരുമെന്ന് റിപ്പോർട്ട്: അണക്കെട്ടുകളില്‍ വെള്ളം 70 ശതമാനമായി`; ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട്

ഇന്നും സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാദ്ധ്യത. ബുധനോടെ ന്യൂനമര്‍ദ്ദം നിര്‍ജ്ജീവമാകും. ഇതോടെ മഴ കുറയുമെന്നാണ് വിലയിരുത്തല്‍. ഇന്ന് ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള തീരത്ത് ശക്തമായ തിരമാലയ്ക്ക് സാദ്ധ്യതയുള്ളതിനാല്‍ മത്സ്യ ബന്ധനം പാടില്ലെന്നാണ് നിര്‍ദ്ദേശം. ഈ മാസത്തെ പ്രതിദിന ശരാശരി വൈദ്യുതി ഉല്‍പാദനം 35.64 ദശലക്ഷം യൂണിറ്റാണ്. കഴിഞ്ഞ വര്‍ഷം ഇത് 26.92 ദശലക്ഷം യൂണിറ്റായിരുന്നു. ഷോളയാര്‍, പെരിങ്ങല്‍കുത്ത്, കുണ്ടള, കല്ലാര്‍കുട്ടി, മൂഴിയാര്‍ അണക്കെട്ടുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം സംസ്ഥാനത്തെ കെഎസ്‌ഇബി അണക്കെട്ടുകളിലെ ജലനിരപ്പ് 70 ശതമാനത്തിലേക്ക് ഉയര്‍ന്നു. ഇന്നലെ അണക്കെട്ടില്‍ 69.39 % വെള്ളമുണ്ട്. സംസ്ഥാനത്തു പ്രതീക്ഷിച്ചതിലും 23 % മഴ കുറവാണെങ്കിലും ശക്തമായ മഴ തുടര്‍ച്ചയായി പെയ്തതോടെ നീരൊഴുക്ക് വര്‍ധിച്ചതാണു ജലനിരപ്പ് ഉയരാന്‍ കാരണം.

കേരളത്തില്‍ ശക്തമായ കാറ്റ് വീശാന്‍ സാദ്ധ്യതയുണ്ടെന്നും കേന്ദ്രാ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ മത്സ്യബന്ധനത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് തുടരുകയാണ്. മഴ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറ്റിയും ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍ മഴ ലഭിച്ച പ്രദേശങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments