HomeNewsLatest Newsപെരുമ്പാവൂരിൽ വ്യാജ ജിഎസ്ടി ബില്ലിംഗ് റാക്കറ്റ് ഇന്‍ലിജന്‍സിന്റെ വലയില്‍; നടത്തിയത് നൂറ് കോടിയിലേറെ രൂപയുടെ...

പെരുമ്പാവൂരിൽ വ്യാജ ജിഎസ്ടി ബില്ലിംഗ് റാക്കറ്റ് ഇന്‍ലിജന്‍സിന്റെ വലയില്‍; നടത്തിയത് നൂറ് കോടിയിലേറെ രൂപയുടെ വെട്ടിപ്പ്

പെരുമ്ബാവൂരിലെ പ്ലൈവുഡ് ഫാക്ടറികള്‍ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിച്ച വ്യാജ ചരക്ക്, സേവന നികുതി (ജിഎസ്ടി) ബില്ലിംഗ് റാക്കറ്റ് ഇന്‍ലിജന്‍സിന്റെ വലയില്‍. ചില പ്ലൈവുഡ് കമ്ബനി ഉടമകളും ഏജന്റുമാരും ചേര്‍ന്നാണ് വന്‍ വെട്ടിപ്പ് നടത്തിയത്. സംഘത്തിന്റെ ഓഫീസില്‍ നിന്ന് 30 ലക്ഷം രൂപയും വ്യാജബില്ലുകളും ചെക്കുകളും രേഖകളും സിജിഎസ്ടി ഇന്റലിജന്‍സ് വിഭാഗം പിടികൂടിയിട്ടുണ്ട്. പെരുമ്ബാവൂരിലെ ചില പ്ലൈവുഡ് ഫാക്ടറികളില്‍ ഇന്നലെ രാത്രി വൈകിയും തുടരുന്ന പരിശോധനയില്‍ തീരെ ഉല്‍പാദനമില്ലാത്ത അഞ്ച് സ്ഥാപനങ്ങളുടെ ബില്ലുകളടക്കം ഒട്ടേറെ രേഖകളും പിടിച്ചെടുത്തു.

ലോഡ് കയറ്റി അയയ്ക്കാതെ വ്യാജ ബില്‍ നിര്‍മിച്ചാണ് സംഘം തട്ടിപ്പ് നടത്തിയിരുന്നത്. ഇത്തരത്തില്‍ നൂറുകോടിയിലധികം രൂപയുടെ വെട്ടിപ്പ് നടത്തിയതായാണ് പ്രാഥമിക നിഗമനം. പ്ലൈവുഡ് സ്ഥാപന ഉടമ പെരുമ്ബാവൂര്‍ വല്ലം സ്വദേശി നിഷാദിന്റെ നേതൃത്വത്തിലുള്ള സംഘമാണിതിനു പിറകിലെന്നും സിജിഎസ്ടി ഇന്റലിജന്‍സ് വിഭാഗം കണ്ടെത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments