HomeNewsShortഡിഎംകെ അധ്യക്ഷന്‍ കരുണാനിധി അതീവ ഗുരുതരാവസ്ഥയിൽ; ആശുപത്രിയിലേക്ക് മാറ്റി

ഡിഎംകെ അധ്യക്ഷന്‍ കരുണാനിധി അതീവ ഗുരുതരാവസ്ഥയിൽ; ആശുപത്രിയിലേക്ക് മാറ്റി

അതീവ ഗുരുതരാവസ്ഥയിലായ ഡിഎംകെ അധ്യക്ഷന്‍ എം.കരുണാനിധിയെ (94) ആശുപത്രിയിലേക്ക് മാറ്റി. പനിയും അണുബാധയും കാരണം ചെന്നൈ ഗോപാലപുരത്തെ വീട്ടില്‍ ചികില്‍സയിലായിരുന്നു കരുണാനിധി. ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുള്ളതായി വൈകിട്ട് മകനും പാര്‍ട്ടി വര്‍ക്കിങ് പ്രസിഡന്റുമായ എം.കെ.സ്റ്റാലിന്‍ അറിയിച്ചിരുന്നെങ്കിലും അര്‍ധരാത്രിയോടെ വീണ്ടും വഷളാകുകയായിരുന്നു. ആശുപത്രിക്കു സമാനമായ സംവിധാനങ്ങള്‍ ഒരുക്കി, വീട്ടിലായിരുന്നു ഇതുവരെ ചികില്‍സ.

രാത്രി ഒന്നരയോടെയാണ് ആല്‍വാര്‍പേട്ടിലെ കാവേരി ആശുപത്രിയില്‍ കരുണാനിധിയെ പ്രവേശിപ്പിച്ചത്. രാഷ്ട്രപതി റാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്നിവര്‍ കുടുംബാംഗങ്ങളുമായി ഫോണില്‍ സംസാരിച്ചു. ചികില്‍സയ്ക്ക് ആവശ്യമായ എന്തു സഹായവും ചെയ്യാമെന്നു മോദി അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments