HomeNewsLatest News30000 അടി ഉയരത്തില്‍ പറക്കുന്നതിനിടെ വിമാനത്തിന്റെ എൻജിൻ വേർപെട്ടു; യാത്രക്കാർ രക്ഷപെട്ടത് പൈലറ്റിന്റെ സമയോചിത ഇടപെടൽ...

30000 അടി ഉയരത്തില്‍ പറക്കുന്നതിനിടെ വിമാനത്തിന്റെ എൻജിൻ വേർപെട്ടു; യാത്രക്കാർ രക്ഷപെട്ടത് പൈലറ്റിന്റെ സമയോചിത ഇടപെടൽ മൂലം !

104 ആളുകളുമായി 30000 അടി ഉയരത്തില്‍ പറക്കുന്നതിനിടെവെസ്റ്റ് എയര്‍ലൈന്‍സ് വിമാനത്തിന് ഉണ്ടായ സാങ്കേതിക തകരാര്‍ പൈലറ്റിന്റെ സമയോചിത ഇടപെടൽ മൂലം ദുരന്തത്തിൽ കലാശിക്കാതെ കാത്തു. വിമാനത്തിനു ഗുരുതരമായ തകരാറു സംഭവിച്ചെന്നു തിരിച്ചറിഞ്ഞ പൈലറ്റ് വിമാനം അടിയന്തരമായി നിലത്തിറങ്ങാനെടുത്ത തീരുമാനത്തെ തുടര്‍ന്ന് വലിയൊരു വിമാനദുരന്തമാണ് വഴിമാറിയത്. എന്‍ജിന്റെ ഒരു ഭാഗംതന്നെ തകര്‍ന്നു വിമാനത്തില്‍നിന്ന് അടര്‍ന്നുപോയെന്നാണു റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ബോയിംഗ് 737 ഇനത്തിലെ വിമാനമാണ് വന്‍ ദുരത്തിന്റെ വക്കില്‍നിന്നു രക്ഷപ്പെട്ടത്.

 

 

 

പ്രാദേശിക സമയം രാവിലെയായിരുന്നു സംഭവം. അമേരിക്കയിലെ ന്യൂ ഓര്‍ലിയന്‍സില്‍നിന്നു ഓര്‍ലാന്‍ഡോയിലേക്കു പോവുകയായിരുന്നു വിമാനം. 30000 അടു ഉയരത്തില്‍ പറക്കുന്ന വിമാനത്തില്‍ പെട്ടെന്നായിരുന്നു പൊട്ടിത്തെറിയും കുലുക്കവും പുറത്തു പുകനിറഞ്ഞതും. അപ്പോള്‍ സമയം രാവിലെ 9.20. വിമാനമപ്പോള്‍ സമുദ്രനിരപ്പില്‍നിന്നു 30,700 അടി ഉയരത്തില്‍. ഓര്‍ലന്‍ഡോ ലക്ഷമാക്കി പറന്നുകൊണ്ടിരുന്ന വിമാനം തൊട്ടടുത്ത വിമാനത്താവളമായ പെനസ്‌കോളയില്‍ ഇറക്കാന്‍ തീരുമാനിക്കുകയായിരുന്നു പൈലറ്റ്.അപ്പോഴേക്കും തങ്ങള്‍ അപകടമുനമ്പിലാണെന്നറിഞ്ഞ യാത്രക്കാര്‍ ഭയപ്പെട്ടു. പലരും നിലവിളിക്കുകയായിരുന്നു.

 

 

ഗുരുതരമായ അപകടത്തിലാണു വിമാനമെന്നു മനസിലാക്കിയ പൈലറ്റ് അറിയിച്ചതനുസരിച്ച് പെനസ്‌കോള വിമാനത്താവളത്തില്‍ എമര്‍ജന്‍സി ലാന്‍ഡിംഗിന് അനുമതി കിട്ടി. 9.40 നു വിമാനം സുരക്ഷിതമായി എമര്‍ജന്‍സി ലാന്‍ഡ് ചെയ്തു.നിലത്തിറക്കിയ വിമാനം സുരക്ഷാ ഉദ്യോഗസ്ഥരും സാങ്കേതിക വിദഗ്ധരും പരിശോധിക്കുകയാണ്.

ശരീരത്തിന്റെ ഈ 9 സ്ഥലങ്ങളിൽ അമർത്തൂ…. നിങ്ങൾക്കുണ്ടാകുന്ന അത്ഭുതാവഹമായ മാറ്റം അനുഭവിച്ചറിയൂ

കുട്ടികൾ ഇല്ലാത്ത ദമ്പതികൾക്ക് ആശ്വാസമായി ഇതാ ആറു കാര്യങ്ങൾ !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments