HomeNewsLatest Newsഇറ്റലിയിലും റോമിലും ശക്തമായ ഭൂചലനം; ആറുപേർ കൊല്ലപ്പെട്ടു

ഇറ്റലിയിലും റോമിലും ശക്തമായ ഭൂചലനം; ആറുപേർ കൊല്ലപ്പെട്ടു

പെറുഗിയ: മധ്യ ഇറ്റലിയിലും റോമിലും റിക്ടർ സ്കയിലിൽ 6.2 രേഖപ്പെടുത്തിയ ഭൂചലനം. യു എസ് ഭൂമിശാസ്ത്ര സര്‍വെയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ആറുപേർ കൊല്ലപ്പെട്ടു. പ്രാദേശിക സമയം 3.30 ഓടെയാണ് സംഭവം. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. പെറുഗിയ നഗരത്തിന്റെ തെക്കു കിഴക്കന്‍ ഭാഗങ്ങളില്‍ 76 കിലോമീറ്റര്‍ ദൂരത്തോളമാണ് ഭൂചലനം അനുഭവപ്പെട്ടത്. സംഭവത്തിന്റെ നടുക്കത്തിലാണ് റോം. 20 സെക്കന്റ് നേരം റോമിലെ ചില കെട്ടിടങ്ങളില്‍ ചലനം അനുഭവപ്പെട്ടതായി ലെ റിപ്പബ്ലിക് ന്യൂസ്‌പേപ്പര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അവശിഷ്ടങ്ങള്‍ക്കടിയില്‍ ആളുകള്‍ കുരുങ്ങി കിടക്കുന്നതായി സംശയമുണ്ട്. തുടര്‍ചലനങ്ങള്‍ റോമിലും ഉണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. രക്ഷാപ്രവര്‍ത്തനം പുരോഗമിയ്ക്കുകയാണ്.

അവയവമാറ്റം അവസാനിക്കുന്നു; ഇനി നഷ്ടപ്പെട്ട അവയവം താനേ മുളച്ചുവരും; വിപ്ലവകരമായ കണ്ടുപിടുത്തവുമായി ചൈനീസ് ശാസ്ത്രജ്ഞർ !

തൊഴിൽ വാഗ്ദാനം ചെയ്ത് ഗൾഫിലെത്തിച്ചു; ഒരു ലക്ഷം രൂപയ്ക്ക് മറിച്ചുവിറ്റു; ജയയ്ക്ക് ഗൾഫിൽ നേരിടേണ്ടി വന്ന ക്രൂരപീഡനങ്ങളുടെ കഥ !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments