HomeHealth Newsഅവയവമാറ്റം അവസാനിക്കുന്നു; ഇനി നഷ്ടപ്പെട്ട അവയവം താനേ മുളച്ചുവരും; വിപ്ലവകരമായ കണ്ടുപിടുത്തവുമായി ചൈനീസ് ശാസ്ത്രജ്ഞർ !

അവയവമാറ്റം അവസാനിക്കുന്നു; ഇനി നഷ്ടപ്പെട്ട അവയവം താനേ മുളച്ചുവരും; വിപ്ലവകരമായ കണ്ടുപിടുത്തവുമായി ചൈനീസ് ശാസ്ത്രജ്ഞർ !

മഹത്തായ ദാനമാണ് അവയവ ദാനം. അവസാനിക്കുന്ന ഒരു ജീവന്‍ മറ്റൊരു ജീവനിലൂടെ തുടരുകയാണ്ഇതിലൂടെ സംഭവിക്കുന്നത്. എന്നാല്‍ ചിലവേറിയ ശസ്ത്രക്രിയകള്‍ സാധാരണക്കാര്‍ക്കു താങ്ങാന്‍ കഴിയാതെ വരുന്നു. മാത്രമല്ല മാറ്റി വെച്ച അവയവം പുതിയ ശരീരവുമായി പൂര്‍ണ്ണമായി യോജിക്കുമോ എന്നതും പ്രധാന വെല്ലുവിളി തന്നെ. ഇതിനേക്കാള്‍ ഉപരി അവയവം സ്വീകരിച്ചയാള്‍ ജീവിതകാലം മുഴുവന്‍ ചിലവേറിയ മരുന്നുകള്‍ ഉപയോഗിക്കേണ്ടിവരുന്നു എന്നതാണ്. ഇത്തരം ബുദ്ധിമുട്ടുകള്‍ എല്ലാം പൂര്‍ണ്ണമായി ഒഴിവാക്കിക്കൊണ്ട് അവയവം മാറ്റി വയ്ക്കാതെ രോഗം പരിഹരിക്കാനുള്ള കണ്ടുപിടുത്തവുമായി ചൈനീസ് ശാസ്ത്രജ്ഞര്‍. ഒരു ഗുളിക കൊണ്ട് രോഗം വന്ന അവയവം പുനരുജ്ജീവിപ്പിക്കാന്‍ കഴിയുമെന്നു ചൈനീസ് ഗവേഷകര്‍ അവകാശപ്പെടുന്നു.

 

 

 

കലകളെ പുനരുജ്ജീവിപ്പിക്കാന്‍ അനുവദിക്കാത്ത എന്‍സൈമുകളുടെ പ്രവര്‍ത്തം പൂര്‍ണ്ണമായും തടസപ്പെടുത്തി, എക്‌സ്.എം.യു-എം.പി-1 എന്ന തന്‍മാത്ര ഉപയോഗിച്ചു കലകളെ പുനരുജ്ജിവിപ്പിക്കാന്‍ അനുവദിക്കുക എന്ന രീതിയാണ് ഇവര്‍ പരീക്ഷിച്ചത്. ഈ പരീക്ഷണം എലിയില്‍ നടത്തുകയും കേടുവന്ന കരള്‍ പുനരുജ്ജീവിപ്പിക്കുന്നതില്‍ വിജയിക്കുകയും ചെയ്തു. ഇതോടെ ഭാവിയിൽ കേടുവന്നതും മുറിഞ്ഞു പോയതുമായ ശരീര ഭാഗങ്ങൾ വളർന്നു വരാൻ ഒരു ഗുളിക കഴിച്ചാൽ മാത്രം മതിയാവും എന്നാണു ഇവരുടെ ഗവേഷണ ഫലങ്ങൾ പറയുന്നത്. മാത്രമല്ല, അവയവങ്ങളില്‍ ദീര്‍ഘമായി തുടരുന്ന മുറിവുകള്‍, ക്ഷതങ്ങള്‍, മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ മൂലം അവയവങ്ങള്‍ക്കുണ്ടാകുന്ന കേടുപാടുകള്‍ എന്നിവയും പരിഹരിക്കാന്‍ കഴിയും. ഷിയാമിന്‍ സര്‍വ്വകലാശാലയിലെ ഗവേഷകരാണ് ഈ കണ്ടുപിടുത്തം നടത്തിയത്. സയന്‍സ് ട്രാന്‍സ്പ്ലാന്റേഷന്‍ മെഡിസിനിനിൽ ഗവേഷണഫലം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഇടിക്കട്ട കൊണ്ട് ഇടിച്ച് കരൾ തകർത്തു; വൃക്കയും അടിച്ചുതകർത്തു; കൊല്ലത്ത് സുമേഷിന്നെ സദാചാര ഗുണ്ടകൾ കൊന്നതിങ്ങനെ !

കൊല്ലത്ത് പോലീസിന്റെ സമ്മേളനത്തിന്റെ അവതാരികയെ കയറിപ്പിടിച്ചത് ഉന്നത പോലീസ് ഉദ്യോഗസ്ഥൻ !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments