HomeNewsLatest Newsബൈക്ക് തട്ടിയതുമായി ബന്ധപ്പെട്ട തർക്കം; ഡൽഹിയിൽ ദന്തഡോക്ടറെ തല്ലിക്കൊന്നു

ബൈക്ക് തട്ടിയതുമായി ബന്ധപ്പെട്ട തർക്കം; ഡൽഹിയിൽ ദന്തഡോക്ടറെ തല്ലിക്കൊന്നു

ന്യൂഡല്‍ഹി: ബൈക്ക് തട്ടിയതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിന്റെ പേരില്‍ ദന്തരോഗ വിദഗ്ദനെ ഒരു സംഘം അക്രമികൾ തല്ലിക്കൊന്നു. ഡോ.പങ്കജ് നാരംഗ് (40) ആണ് കൊല്ലപ്പെട്ടത്. വടികളും ഇരുമ്പ് ദണ്ഡുകളും ഉപയോഗിച്ചാണ് കൊല നടത്തിയത്. മോട്ടോര്‍ബൈക്കിലെത്തിയ രണ്ട് പേരുമായി പങ്കജ് നാരംഗ് വാക്ക് തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. ബൈക്ക് പങ്കജ് നാരംഗിന്റെ ദേഹത്ത് ഉരസി പോയതിനെ തുടര്‍ന്നായിരുന്നു ഇത്. ഡല്‍ഹിയിലെ വികാസ്പുരിയില്‍ ആണ് സംഭവം.

 
തർക്കത്തിനിടെ ഇതില്‍ ഒരാള്‍ 13 പേരടങ്ങുന്ന വേറൊരു സംഘത്തെ വിളിച്ചു കൊണ്ടു വന്നാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. നാരംഗിന്റെ വീടിന് പുറത്തു വച്ചാണ് സംഭവം. ഹോക്കി സ്റ്റിക്കുകളും വടികളും ഇരുമ്പ് ദണ്ഡുകളും ഉപയോഗിച്ചാണ് മര്‍ദ്ദിച്ചത്. ബൈക്കില്‍ വന്ന രണ്ട് പേരടക്കം അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments