HomeNewsLatest Newsബ്രസൽസ് സ്‌ഫോടനം ഐഎസ് ആഘോഷിക്കുന്നതിന്റെ വീഡിയോ പുറത്ത്

ബ്രസൽസ് സ്‌ഫോടനം ഐഎസ് ആഘോഷിക്കുന്നതിന്റെ വീഡിയോ പുറത്ത്

ബ്രസല്‍സ്: ബ്രസല്‍സിലെ വിമാനത്താവളത്തിലും മെട്രോ സ്‌റ്റേഷനിലും ഉണ്ടായ സ്‌ഫോടനത്തില്‍ സന്തോഷം പ്രകടിപ്പിക്കുന്ന വീഡിയോ ഐഎസ് പുറത്ത് വിട്ടു. ആക്രമണത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചും ജിഹാദിന് ആഹ്വാനം ചെയ്തുമാണ് ഐഎസ് ബ്രസല്‍സ് ആക്രമണം ആഘോഷിച്ചത്. പാരീസിലുണ്ടായ ആക്രമണത്തില്‍ പങ്കെടുത്തു എന്ന് കരുതുന്നവര്‍ക്ക് പരിശീലനം നല്‍കുന്നതിന്റെ ദൃശ്യങ്ങളും കഴിഞ്ഞ ദിവസം പുറത്ത് വിട്ട വീഡിയോയിലുണ്ട്. മിഡില്‍ ഈസ്റ്റിലെ തീവ്രവാദികള്‍ക്ക് എതിരെ പോരാടുന്നവര്‍ക്കൊപ്പമാണ് ബല്‍ജിയം എന്നും ഐഎസ് വീഡിയോയില്‍ പറയുന്നു.

 

 

അതിനിടെ ബ്രസല്‍സ് ആക്രമണത്തില്‍ ചാവേറായ സഹോദരന്‍മാരില്‍ ഒരാള്‍ക്ക് കഴിഞ്ഞ നവംബറില്‍ പാരീസിലുണ്ടായ ഭീകരാക്രമണവുമായി ബന്ധമുണ്ടെന്ന് ബെല്‍ജിയം അറിയിച്ചു. മെട്രോ സ്‌റ്റേഷനില്‍ ചാവേറായി പൊട്ടിത്തെറിച്ച ഖാലിദ് ബക്രുദിക്കാണ് രണ്ട് സ്‌ഫോടനങ്ങിലും പങ്കെടുത്തത്. ബല്‍ജിയം സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം ഇയാള്‍ക്കെതിരെ രാജ്യാന്തര അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. കൂടാതെ മറ്റൊരു ചാവേറായ ഇബ്രാഹിം അല്‍ ബക്‌റൂവിയെ കഴിഞ്ഞവര്‍ഷം സിറിയന്‍ അതിര്‍ത്തിയിലെ ഗാസിയന്‍ ടെപ്പില്‍നിന്ന് ഭീകരബന്ധമാരോപിച്ച് അറസ്റ്റ് ചെയ്തിരുന്നതായും പിന്നീട് വിദേശ ഭീകര പോരാളിയെന്നു മുദ്രകുത്തി ബെല്‍ജിയത്തിലേക്കു തിരിച്ചയച്ചിരുന്നതായും തുര്‍ക്കി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments