HomeNewsLatest Newsനവകേരള സദസിനായി സ്കൂള്‍ മതില്‍ പൊളിച്ചതില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം; ‘സംഭവിച്ചുപോയി’ എന്ന് സർക്കാർ വിശദീകണം

നവകേരള സദസിനായി സ്കൂള്‍ മതില്‍ പൊളിച്ചതില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം; ‘സംഭവിച്ചുപോയി’ എന്ന് സർക്കാർ വിശദീകണം

നവകേരള സദസിനായി സ്കൂളുകളുടെ മതില്‍ പൊളിച്ചുമാറ്റുന്നതില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. എന്തിനാണ് സ്കൂൾ മതിൽ പൊളിക്കുന്നതെന്നും പൊതുഖജനാവിലെ പണം അല്ലേ ഇതിനായി ചെലവഴിക്കുന്നതെന്നും കോടതി സര്‍ക്കാരിനോട് ചോദിച്ചു. കൊല്ലം ചക്കുവള്ളി പരബ്രഹ്മ ക്ഷേത്രമൈതാനം നവകേരള സദസ്സിനായി വിട്ടുനൽകുന്നതിനെതിരെ നൽകിയ ഹർജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ പരാമർശം. നവകേരള സദസ്സുമായി ബന്ധപ്പെട്ടു മതിലുകൾ പൊളിക്കുന്നതായി കേൾക്കുന്നുണ്ടല്ലോ എന്ന കോടതിയുടെ പരാമർശത്തിന് മതിലുകൾ പുനർനിർമിക്കുമെന്ന് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. പിന്നാലെ, പൊതുഖജനാവിലുള്ള പണം അല്ലേ ചെലവഴിക്കുന്നതെന്നു കോടതി ചോദിച്ചു. സ്‌കൂൾ മതിൽ പൊളിച്ചത് ‘സംഭവിച്ചുപോയി’ എന്നായിരുന്നു സർക്കാരിന്റെ മറുപടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments