HomeNewsLatest Newsസംസ്ഥാനത്ത് സ്കൂൾ ബസ്സുകളിൽ പോലീസിന്റെ മിന്നൽ പരിശോധന; രണ്ട് ഡ്രൈവര്‍മാര്‍ കുടുങ്ങി

സംസ്ഥാനത്ത് സ്കൂൾ ബസ്സുകളിൽ പോലീസിന്റെ മിന്നൽ പരിശോധന; രണ്ട് ഡ്രൈവര്‍മാര്‍ കുടുങ്ങി

സംസ്ഥാനത്ത് സ്കൂൾ ബസ്സുകളിൽ പോലീസിന്റെ മിന്നൽ പരിശോധനയിൽ മദ്യപിച്ച്‌ വാഹനമോടിച്ച രണ്ട് ഡ്രൈവര്‍മാര്‍ കുടുങ്ങി. ആലുവ പമ്ബ് കവലയിലെ സ്വകാര്യ സ്കൂളിലെ ബസിന്‍റെ ഡ്രൈവര്‍ രാജേഷ്, പറവൂര്‍ കവല ഭാഗത്തെ സ്കൂളിലേക്ക് കുട്ടികളെ കൊണ്ടുപോകുന്ന ഓട്ടോറിക്ഷ ഡ്രൈവര്‍ രാജന്‍ എന്നിവരെയാണ് പ്രിന്‍സിപ്പല്‍ എസ്.ഐ എം.എസ്.ഫൈസല്‍ അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാവിലെ ഏഴുമണി മുതല്‍ ഒമ്ബതുവരെ നടന്ന പരിശോധനയില്‍ 182 വാഹനങ്ങളാണ് പരിശോധിച്ചത്. അറസ്റ്റിലായവരുടെ ലൈസന്‍സുകള്‍ സസ്പ​െന്‍റ് ചെയ്യാന്‍ ആര്‍.ടി.ഓക്ക് നിര്‍ദ്ദേശം നല്‍കുമെന്ന് ആലുവ പ്രിന്‍സിപ്പല്‍ എസ്.ഐ പറഞ്ഞു. റൂറല്‍ എസ്.പി എ.വി.ജോര്‍ജ്ജിന്‍റെ നേതൃത്വത്തില്‍ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിലും സ്കൂള്‍ പരിസരങ്ങളിലും നടന്ന പരിശോധനയില്‍ പ്രിന്‍സിപ്പല്‍ എസ്.ഐക്ക് പുറമെ ട്രാഫിക് എസ്.ഐ മുഹമ്മദ് ബഷീറും പങ്കെടുത്തു.bottom-copy

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments