HomeNewsLatest Newsപൊലീസ് തലപ്പത്ത് അടിമുടി മാറ്റം; സെന്‍കുമാറിനെ മാറ്റി, ലോക്‌നാഥ് ബെഹ്‌റ പുതിയ ഡിജിപി

പൊലീസ് തലപ്പത്ത് അടിമുടി മാറ്റം; സെന്‍കുമാറിനെ മാറ്റി, ലോക്‌നാഥ് ബെഹ്‌റ പുതിയ ഡിജിപി

തിരുവനന്തപുരം: പുതിയ സർക്കാർ വന്നതിനു പിന്നാലെ പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി. ഡിജിപി ടി.പി. സെന്‍കുമാറിനെ ആ സ്ഥാനത്ത് നിന്ന് മാറ്റി. ലോക്‌നാഥ് ബെഹ്‌റയാണ് പുതിയ ഡിജിപി. പുതിയ വിജിലന്‍സ് ഡയറക്ടറായി ഡിജിപി ജേക്കബ് തോമസിനെ നിയമിച്ചു. ഇതുസംബന്ധിച്ച ഫയലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ രാത്രി വൈകി ഒപ്പുവച്ചു. ഉത്തരവ് ഇന്നു പുറത്തിറങ്ങും.
നിലവില്‍ ലോക്‌നാഥ് ബെഹ്‌റ ഫയര്‍ഫോഴ്‌സ് കമാന്‍ഡന്റ് ജനറലായും ജേക്കബ് തോമസ് കേരള പൊലീസ് ഹൗസിങ് കണ്‍സ്ട്രക്ഷന്‍സ് കോര്‍പറേഷന്‍ സിഎംഡി ആയും പ്രവര്‍ത്തിക്കുകയാണ്. ഇരുവരും 1985 ഐപിഎസ് ബാച്ച് ഉദ്യോഗസ്ഥരാണ്. സെന്‍കുമാറിനു പൊലീസ് ഹൗസിംഗ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്റെ എംഡി ചുമതല നല്‍കി. വിരമിക്കാന്‍ ഒരു വര്‍ഷം ബാക്കി നില്‍ക്കെയാണ് സെന്‍കുമാറിനെ മാറ്റിയത്. ശങ്കര്‍ റെഡ്ഡിയെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കിയാണ് ജേക്കബ് തോമസിന്റെ നിയമനം.

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments