HomeNewsLatest Newsയൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുഖ്യമന്ത്രിയുടെ ഗണ്‍മാൻമാര്‍ വളഞ്ഞിട്ട് തല്ലിയ സംഭവം: ഗണ്‍മാൻമാര്‍ക്കെതിരെ കേസ്സെടുക്കാൻ കോടതി ഉത്തരവ്

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുഖ്യമന്ത്രിയുടെ ഗണ്‍മാൻമാര്‍ വളഞ്ഞിട്ട് തല്ലിയ സംഭവം: ഗണ്‍മാൻമാര്‍ക്കെതിരെ കേസ്സെടുക്കാൻ കോടതി ഉത്തരവ്

നവ കേരള യാത്രക്കിടെ കരിങ്കൊടി പ്രതിഷേധം നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുഖ്യമന്ത്രിയുടെ ഗണ്‍മാൻമാര്‍ വളഞ്ഞിട്ട് തല്ലിയ സംഭവത്തില്‍ ഇടപെട്ട് കോടതി. സംഭവത്തില്‍ കേസെടുക്കാൻ ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. ആലപ്പുഴ സൗത്ത് പൊലീസിനാണ് നിര്‍ദ്ദേശം.മര്‍ദ്ദനമേറ്റ കെഎസ്‍യു ജില്ലാ അധ്യക്ഷൻ എഡി തോമസ് നല്‍കിയ ഹര്‍ജിയിലാണ് നടപടി. പൊലീസിന്റെ കസ്റ്റഡിയില്‍ ഇരിക്കെ ഗണ്‍മാൻമാര്‍ മര്‍ദ്ദിച്ചുവെന്നാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്. എഡി തോമസിനു പുറമെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം അജയ് ജുവല്‍ കുര്യാക്കോസിനാണ് മര്‍ദ്ദമേറ്റത്. സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാൻമാരായ അനില്‍, സന്ദീപ് എന്നിവര്‍ക്കെതിരെ പരാതി നല്‍കിയിട്ടും പൊലീസ് കേസെടുക്കുന്നില്ലെന്നു കാണിച്ചാണ് ഇരുവരും കോടതിയെ സമീപിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments