HomeNewsLatest Newsമകന്റെ പ്രണയ ബന്ധത്തെ എതിര്‍ത്ത അച്ഛന്‍ വാഹനം പാറമടയിലേക്ക് മറിച്ചു; അച്ഛനും മകനും മരിച്ചു -വീഡിയോ

മകന്റെ പ്രണയ ബന്ധത്തെ എതിര്‍ത്ത അച്ഛന്‍ വാഹനം പാറമടയിലേക്ക് മറിച്ചു; അച്ഛനും മകനും മരിച്ചു -വീഡിയോ

മകന്റെ പ്രണയ ബന്ധത്തെ എതിര്‍ത്ത അച്ഛന്‍ വാഹനം മനഃപൂര്‍വ്വം പാറമടയിലേക്ക് മറിച്ചു. അച്ഛനും മകനും മരിച്ചു. തിരുവനന്തപുരം പോത്തന്‍കോടാണ് സംഭവം. ഒരു ഓള്‍ട്ടോ കാര്‍ പാറമടയിലേക്ക് വീഴുന്നതാണ് നാട്ടുകാ‍ര്‍ കണ്ടത്. ആരുടെ കാറാണെന്നോ ആരൊക്കെയാണ് കാറിനുള്ളില്‍ ഉണ്ടായിരുന്നതെന്നോ മണിക്കൂറോളം വ്യക്തയുണ്ടായിരുന്നില്ല. വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് ഇളകി വെള്ളത്തിനു മുകളിലുണ്ടായിരുന്നു. ഇങ്ങനെയാണ് വാഹന ഉടമയെ തിരിച്ചറിഞ്ഞത്. അയണിമൂട് സ്വദേശി വേണുവിന്റതായിരുന്ന വാഹനം. രണ്ടു പുരുഷന്‍മാര്‍ കാറിലുണ്ടായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞതോടെ മുങ്ങല്‍ വിഗ്ദര്‍ തിരിച്ചല്‍ ആരംഭിച്ചു. ആദ്യം കിട്ടിയത് മകന്‍ അഖിലിന്റെ മൃതദേഹമാണ്. സംഭവത്തിന് 15 മിനിറ്റ് മുമ്പ് മാത്രം മകനെ ബന്ധുവീട്ടില്‍ നിന്നും കൂട്ടിക്കൊണ്ട് പോയ വേണു എന്തിനാണ് ഇങ്ങനെ ചെയ്തതെ ചോദ്യമാണ് ഏല്ലാവരെയും കുഴച്ചത്. ക്രെയിന്‍ ഉപയോഗിച്ച് കാര്‍ ഉയര്‍ത്തിയെങ്കിലും വേണുവിനെ ആദ്യം കണ്ടെത്താനായില്ല. പിന്നീട് മുങ്ങല്‍ വിഗദര്‍ നടത്തിയ പരിശോധനക്കൊടുവിലാണ് വേണുവിന്റെ മൃതദേഹവും കണ്ടെത്താനായത്.

പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയ കാര്യങ്ങള്‍ ഇങ്ങനെയാണ്. മകന്റെ പ്രണയ ബന്ധത്തെ തുടര്‍ന്ന് കുടുംബത്തിലുണ്ടായ അസ്വസ്ഥതകളാണ് അച്ഛനെ ആത്മഹത്യയിലേക്ക് നയിച്ചത്. അവസാന യാത്രയില്‍ അച്ഛന്‍ മകനെയും കൂട്ടി. ലോട്ടറി വകുപ്പിലെ ഉദ്യോഗസ്ഥനാണ് അയണിമൂട് സ്വദേശി വേണു. എഞ്ചിനിയറിംഗ് ബിരുദധാരിയായ അഖിലിനുണ്ടായ പ്രണയ ബന്ധത്തെ ചൊല്ലി പ്രശ്നങ്ങളുണ്ടായിരുന്നു. ഇതില്‍ വേണു അസ്വസ്ഥനായിരുന്നു. വേണുവിന്റെ ഓഫീസില്‍ പോലും പെണ്‍കുട്ടിയുടെ ബന്ധുക്കളെത്തി വഴക്കുണ്ടാക്കാറുണ്ടായിരുന്നെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം.

കഴിഞ്ഞ ദിവസം രാത്രിയും പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ ഫോണ്‍ വന്നതിനെ തുടര്‍ന്ന് വേണു അസ്വസ്ഥനായിരുന്നു. രാവില കാറുമായെത്തി ബന്ധുവീട്ടിലുണ്ടായിരുന്ന മകനെ അനുനയിപ്പിച്ച് വാഹനത്തിലേക്ക് വിളിച്ചു കയറ്റി. പാറമടക്ക് സമീപമുള്ള ഒരു സുഹൃത്തിന്റെ വീട്ടിലേക്ക് പോവുകയാണെന്ന് വേണു പറഞ്ഞു. അതിവേഗത്തില്‍ കാര്‍ പാറമടയിലേക്ക് പോകുന്നത് രാവിലെ നടക്കാനിറങ്ങിയ ചില‍ര്‍ കണ്ടിരുന്നു. അഗ്നിശമ സേനയും മുങ്ങല്‍ വിദഗ്ദരുമെത്തി മണിക്കൂറുകള്‍ തെരച്ചില്‍ നടത്തിയപ്പോള്‍ ആദ്യം അഖിലിന്റെ മൃതദേഹം കണ്ടെത്തി. അപകട മരണത്തിന് പോത്തന്‍കോട് പൊലീസ് കേസെടുത്തിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments