HomeNewsLatest Newsകൊടുങ്ങല്ലൂരിൽ സിപിഐ സ്ഥാനാർഥി വോട്ടർമാർക്കു പണം നൽകി : തെളിവുമായി ബി. ജെ. പി. -...

കൊടുങ്ങല്ലൂരിൽ സിപിഐ സ്ഥാനാർഥി വോട്ടർമാർക്കു പണം നൽകി : തെളിവുമായി ബി. ജെ. പി. – വീഡിയോ

കൊടുങ്ങല്ലൂർ:  വോട്ടർമാരെ സ്വാധീനിക്കാൻ പണം നൽകിയെന്ന് ആരോപണം. കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റിയിലെ സിപിഐ സ്ഥാനാർഥിക്കെതിരെയാണ് ബിജെപി ആരോപണം ഉന്നയിച്ചത്. വിനീത  പണം നൽകുന്നതായി ആരോപിക്കുന്ന ദൃശ്യം ബിജെപി പുറത്ത് വിട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകുമെന്നും ബിജെപി നേതൃത്വം വ്യക്തമാക്കി.

എന്നാൽ താൻ പണമല്ല നല്കിയത്, മറിച്ച് വോട്ടിംഗ് സ്ലിപ് ആണെന്ന മറുപടിയുമായി വിനീതയും രംഗത്ത് വന്നു.  100 രൂപ തന്നു എന്നു രൂപ വാങ്ങിയയാൾ പറഞ്ഞല്ലോ എന്ന ചോദ്യത്തിന് ” അത് തികച്ചും അസംബന്ധമാണ്, രൂപ വാങ്ങി  എന്നു പറയുന്നയാൾ വർഷങ്ങളായി സി പി എം പ്രവർത്തകനാണ് ” എന്നാണ് വിനീത മറുപടി പറഞ്ഞത്.

https://youtu.be/eyoDuG0sG3M

വീഡിയോ കടപ്പാട് : ജനം ടി വി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments