HomeNewsLatest Newsസി.പി.എമ്മിന്‍റെ വോട്ട് കുറഞ്ഞാൽ ആക്രമിക്കും; എൻ.ഡി.എ സ്ഥാനാർഥി സി.കെ. ജാനുവിന് വധഭീഷണി

സി.പി.എമ്മിന്‍റെ വോട്ട് കുറഞ്ഞാൽ ആക്രമിക്കും; എൻ.ഡി.എ സ്ഥാനാർഥി സി.കെ. ജാനുവിന് വധഭീഷണി

ബത്തേരി: മണ്ഡലത്തിൽ സി.പി.എമ്മിന്‍റെ വോട്ട് കുറഞ്ഞാൽ ജാനുവിനെ ആക്രമിക്കുമെന്നു എൻ.ഡി.എ സ്ഥാനാർഥിയായി സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിൽ മത്സരിക്കുന്ന രാഷ്ട്രീയ ജനാധിപത്യ സഭ അധ്യക്ഷ സി.കെ. ജാനുവിന് വധഭീഷണി. വെള്ളിയാഴ്ച ജാനുവിന്‍റെ പനവല്ലിയിലെ വീട്ടിൽ തപാലിലാണ് ഭീഷണിക്കത്ത് ലഭിച്ചത്. സി.പി.എം കോടിയേരി ടൈഗർ ഫോഴ്സ്, തലശേരി എന്ന പേരിലാണ് കത്ത് എഴുതിയിട്ടുള്ളത്. മാനന്തവാടി, പനവല്ലി, സുൽത്താൻ ബത്തേരി എന്നീ പോസ്റ്റ് ഓഫിസുകളിലെ സീലുകൾ കവറിൽ പതിഞ്ഞിട്ടുണ്ട്.

 

 

ബത്തേരിയിൽ മത്സരിച്ചാൽ വധിക്കും. മണ്ഡലത്തിൽ സി.പി.എമ്മിന്‍റെ വോട്ട് കുറഞ്ഞാൽ ജാനുവിനെ ആക്രമിക്കുമെന്നും ഇതിനായി ഗുണ്ടകളെ അയക്കുമെന്നുമാണ് കത്തിലെ ഉള്ളടക്കം. സംഭവത്തിൽ ബത്തേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. എസ്.ഐ ബിജു ആന്‍റണിക്കാണ് അന്വേഷണ ചുമതല. സംഭവത്തെ ഗൗരവമായി കണ്ട് ജാനുവിന് സുരക്ഷ ഒരുക്കണമെന്നും പ്രതികളെ നിയമത്തിന് മുന്നിലെത്തിക്കണമെന്നും എൻ.ഡി.എ നേതാക്കൾ ആവശ്യപ്പെട്ടു.LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments