HomeNewsLatest Newsജഡ്ജിമാർ ജുഡീഷ്യൽ ആക്ടിവിസത്തെ സൂക്ഷിക്കണമെന്നു രാഷ്ട്രപതി

ജഡ്ജിമാർ ജുഡീഷ്യൽ ആക്ടിവിസത്തെ സൂക്ഷിക്കണമെന്നു രാഷ്ട്രപതി

ന്യൂഡല്‍ഹി: രാജ്യത്തെ ന്യായാധിപന്മാർ അധികാര പരിധി ലംഘിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി രാഷ്ട്രപതി പ്രണബ് മുഖര്‍ജി. ജഡ്ജിമാര്‍ അധികാര നിര്‍വഹണത്തില്‍ സന്തുലിതത്വവും ആത്മ നിയന്ത്രണവും പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭോപ്പാലിലെ നാഷനല്‍ ജുഡീഷ്യല്‍ അക്കാദമിയില്‍ സുപ്രീം കോടതി ജഡ്ജിമാരുടെ ഒൗദ്യോഗിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയിരുന്നു അദ്ദേഹം. ‘നമ്മുടെ ജനാധിപത്യ സംവിധാനത്തിലെ ഓരോ ഘടകവും അവയുടേതായ കര്‍ത്തവ്യം നിര്‍ബന്ധമായി നിര്‍വഹിക്കുന്നതോടൊപ്പം മറ്റുള്ളവയുടെ അധികാര പരിധിയിലേക്ക് കടന്ന് കയറുകയും ചെയ്യരുത്. ജുഡീഷ്യല്‍ ആക്ടിവിസം ഒരിക്കലും വിവിധ അധികാര കേന്ദ്രങ്ങളെ ദുര്‍ബലപ്പെടത്തുന്നതാവരുത്. ഭരണഘടനാപരമായ ക്രമമാണത്. രാജ്യത്തെ മൂന്ന് സംവിധാനങ്ങള്‍ക്കിടയിലുള്ള അധികാരത്തിന്‍െറ സന്തുലിതത്വമാണ് നമ്മുടെ ഭരണഘടനയെ സംരക്ഷിച്ചു നിര്‍ത്തുന്നത്’. ഭരണഘടനയുടെ സര്‍വാധികാരത്തെ പരാര്‍ശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments