HomeNewsLatest Newsകോ‍ഴിക്കോട് ഈസ്റ്റ്ഹില്‍ കേന്ദ്രീയ വിദ്യാലയത്തിന്‍റെ കെട്ടിടം തകര്‍ന്നു വിദ്യാത്ഥിക്ക് പരിക്ക്

കോ‍ഴിക്കോട് ഈസ്റ്റ്ഹില്‍ കേന്ദ്രീയ വിദ്യാലയത്തിന്‍റെ കെട്ടിടം തകര്‍ന്നു വിദ്യാത്ഥിക്ക് പരിക്ക്

കോഴിക്കോട് ഈസ്റ്റ്ഹില്‍ കേന്ദ്രീയ വിദ്യാലയത്തിലെ കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്ന് വീണ് വിദ്യാര്‍ഥിക്ക് പരിക്കേറ്റതോടെ പ്രതിഷേധവുമായി രക്ഷിതാക്കള്‍ രംഗത്ത്. അപകട ഭീഷണി ഉയര്‍ത്തുന്ന കെട്ടിടം പുതുക്കി പണിയണമെന്ന ആവശ്യം ശക്തമാകുന്നു. അധികൃതരുടെ അനാസ്ഥക്കെതിരെ വിദ്യാര്‍ത്ഥികളിലും പ്രതിഷേധം ശക്തമാണ്. കോഴിക്കോട് ഈസ്റ്റ്ഹില്‍ കേന്ദ്രീയ വിദ്യാലയത്തിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി വൈശാഖിന്റെ വാക്കുകളില്‍ ഭയവും പ്രതിഷേധവും വ്യക്തമാണ്. കുട്ടികള്‍ കൈ കഴുകാനും പാത്രം കഴുകാനും എത്തുന്നിടത്താണ് ബൂധനാഴ്ച പാരപ്പെറ്റ് തകര്‍ന്ന് വീണത്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു.

ക്ലാസ് നടക്കുന്ന സമയമാതിനാല്‍ കൂടുതല്‍ അപകടം ഒഴിവായി. കേന്ദ്രീയ വിദ്യാലയത്തിലെ പകുതിയിലേറെ ക്ലാസ്സുകള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ അവസ്ഥയാണിത്. പലയിടത്തും സീലിംഗ് അടര്‍ന്ന് വീഴുന്നു. നിര്‍മ്മാണത്തിലെ അപാകടതയാണ് 42 വര്‍ഷം പഴക്കമുളള കെട്ടിടത്തിന്റ ബലക്ഷയത്തിന് കാരണമെന്നാണ് വിലയിരുത്തല്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments