HomeNewsLatest Newsമഞ്ഞുരുക്കാൻ ബിജെപി; സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് മാണിക് സര്‍ക്കാരിനെ ക്ഷണിക്കാന്‍ ബിജെപി നേതാക്കള്‍ എത്തി

മഞ്ഞുരുക്കാൻ ബിജെപി; സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് മാണിക് സര്‍ക്കാരിനെ ക്ഷണിക്കാന്‍ ബിജെപി നേതാക്കള്‍ എത്തി

ത്രിപുര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ബിപ്ലബ്കുമാര്‍ ദേബിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് മുന്‍ മുഖ്യമന്ത്രി മാണിക് സര്‍ക്കാരിന് ക്ഷണം. ബിജെപിയുടെ മുതിര്‍ന്ന നേതാവ് രാം മാധവും ബിപ്ലബ് കുമാര്‍ ദേബും സിപിഐഎം ഓഫീസിലെത്തിയാണ് ക്ഷണിച്ചത്.തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് മാണിക് സര്‍ക്കാര്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഒഴിയുകയും സിപിഐഎം ഓഫീസിന്റെ മുകള്‍ നിലയില്‍ താമസം ആരംഭിക്കുകയും ചെയ്തിരുന്നു.

വ്യാഴാഴ്ച ബിജെപി നേതാക്കള്‍ ഇവിടെയെത്തിയാണ് മുന്‍മുഖ്യമന്ത്രിയെ ക്ഷണിച്ചത്. ത്രിപുരയില്‍ വ്യാപകമായി സിപിഐഎം ഓഫീസുകളും നേതാക്കളുടെ പ്രതിമകളും അക്രമങ്ങള്‍ക്കിരയാകുന്നതില്‍ പ്രതിഷേധിച്ച് സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് ഇടതുപക്ഷം പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷനേതാവായ മാണിക് സര്‍ക്കാരിനെ പ്രത്യേകമായി ക്ഷണിക്കാന്‍ ബിജെപി നേതാക്കള്‍ എത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments