HomeNewsLatest Newsസ്റ്റേറ്റ് ബാങ്ക് ലയനം: തുടര്‍നടപടികള്‍ മുന്നോട്ടു നീക്കുന്ന വിജ്ഞാപനത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരമായി

സ്റ്റേറ്റ് ബാങ്ക് ലയനം: തുടര്‍നടപടികള്‍ മുന്നോട്ടു നീക്കുന്ന വിജ്ഞാപനത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരമായി

അഞ്ച് ബാങ്കുകള്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിപ്പിക്കുന്ന നടപടിക്രമങ്ങള്‍ അന്തിമ ഘട്ടത്തിലേക്ക്. ബന്ധപ്പെട്ട ബാങ്ക് ഡയറക്ടര്‍ ബോര്‍ഡുകള്‍ അനുമതി നല്‍കിയത്തോടെ, തുടര്‍നടപടികള്‍ മുന്നോട്ടു നീക്കുന്ന വിജ്ഞാപനത്തിന് കേന്ദ്രമന്ത്രിസഭ യോഗത്തിന്റെയും അംഗീകാരമായി. അഞ്ചു ബാങ്കുകള്‍ എസ്.ബി.ഐയില്‍ ലയിപ്പിക്കാനുള്ള നിര്‍ദേശം നേരത്തെ കേന്ദ്രമന്ത്രിസഭ അംഗീകരിച്ചിരുന്നു. തുടര്‍ന്നാണ് എല്ലാ ബാങ്കുകളുടെയും ഡയറക്ടര്‍ ബോര്‍ഡ് നിയമാനുസൃതം ലയനത്തിന് അംഗീകാരം നല്‍കിയത്. ലയന തീയതി പ്രഖ്യാപിച്ചിട്ടില്ല.

 

 
ബ്രാഞ്ചുകള്‍, എ.ടി.എമ്മുകള്‍, ജീവനക്കാരുടെ വിന്യാസം തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തമായ രൂപമുണ്ടാക്കിയ ശേഷം അന്തിമ തീയതി പ്രഖ്യാപിക്കുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു. ജീവനക്കാര്‍ക്ക് പ്രയാസങ്ങള്‍ ഉണ്ടാവില്ളെന്ന് നേരത്തെ ഉറപ്പു നല്‍കിയതാണെന്നും ധനമന്ത്രി പറഞ്ഞു.

 

 

 

മെച്ചപ്പെട്ട പ്രവര്‍ത്തനത്തിനും വലിയ ബാങ്കായി വളരുന്നതിനും സഹായിക്കുന്നതാണ് ലയനം. അടുത്ത ഏപ്രില്‍ ഒന്നു മുതല്‍ അഞ്ചു ബാങ്കുകളും ലയിച്ച് എസ്.ബി.ഐ മാത്രമായി പ്രവര്‍ത്തിക്കുന്നതിനായിരുന്നു മുന്‍ധാരണയെങ്കിലും നോട്ട് അസാധുവാക്കിയതിനെ തുടര്‍ന്ന് ബാങ്കുകള്‍ നേരിട്ട പ്രതിസന്ധി ലയന നടപടി വൈകിച്ചു. ഇപ്പോഴും അന്തിമ തീയതി പ്രഖ്യാപിക്കാന്‍ കഴിയാത്തത് അതുകൊണ്ടാണ്.

ഒരു കഷ്ണം ഇഞ്ചി മതി, കിഡ്നി രോഗം പമ്പകടക്കും ! അറിയൂ ജിഞ്ചർ മസാജ് എന്ന ഈ അത്ഭുത ചികിത്സ !!

ഈ ഭക്ഷണങ്ങൾ ഒരിക്കലും രണ്ടാമത് ചൂടാക്കരുതേ ! മരണം വരെ സംഭവിക്കാം !

ക്യാൻസർ ഒരു അസുഖമല്ല ! മരുന്നുകമ്പനികളുടെ കള്ളത്തരം പൊളിയുന്നു !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments