HomeNewsLatest Newsഅക്രമിക്കാന്‍ വന്നാല്‍ സ്തംഭിച്ചു നിൽക്കാതെ തിരിച്ചടിക്കണമെന്ന്​ ​സി.പി.എം പ്രവർത്തകരോട്​ കോടിയേരിയുടെ ആഹ്വാനം

അക്രമിക്കാന്‍ വന്നാല്‍ സ്തംഭിച്ചു നിൽക്കാതെ തിരിച്ചടിക്കണമെന്ന്​ ​സി.പി.എം പ്രവർത്തകരോട്​ കോടിയേരിയുടെ ആഹ്വാനം

പയ്യന്നൂര്‍: സി.പി.എം പ്രവര്‍ത്തകരെ ആക്രമിക്കാന്‍ വന്നാല്‍ തിരിച്ചടിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സി.പി.എം സമാധാനം ആഗ്രഹിക്കുന്ന പാര്‍ട്ടിയാണ്. എന്നാല്‍, സി.പി.എമ്മിന്‍െറ പരമ്പരാഗത കേന്ദ്രങ്ങളില്‍ കടന്നുവന്ന് പ്രവര്‍ത്തകരെ ജീവിക്കാനനുവദിക്കാതെ അക്രമം നടത്തുകയാണ്. ആര്‍.എസ്.എസ്. പയ്യന്നൂര്‍ ഗാന്ധി പാര്‍ക്കില്‍ സി.പി.എം പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി. വയലില്‍ പണിയെടുത്താല്‍ വരമ്പത്ത് കൂലി ലഭിക്കുമെന്ന് ആര്‍.എസ്.എസും ബി.ജെ.പിയും തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.

 
അക്രമം പ്രതിരോധിക്കാന്‍ രാഷ്ട്രീയ വിദ്യാഭ്യാസത്തോടൊപ്പം കായികപരിശീലനവും ആവശ്യമാണ്. കടകളും വീടുകളും മറ്റ് സ്ഥാപനങ്ങളും അക്രമിക്കാന്‍ പാടില്ല. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം അഞ്ച് സി.പി.എം പ്രവര്‍ത്തകരെയാണ് കൊലപ്പെടുത്തിയത്. ഇവരില്‍ മൂന്നുപേര്‍ മരിച്ചത് ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ കൊലക്കത്തിക്കിരയായാണ്. സി.പി.എമ്മിനെതിരെ അക്രമം നടത്തിയ ശേഷം, സി.പി.എം അക്രമം നടത്തുകയാണെന്ന് ദേശവ്യാപകമായി പ്രചരിപ്പിക്കുകയാണ് സംഘ്പരിവാര്‍.എല്‍.ഡി.എഫിന്‍െറ വിജയത്തിലുള്ള അസഹിഷ്ണുതയാണ് ഇതിനു പിന്നില്‍. സി.പി.എമ്മിന് ശക്തിയുള്ള സ്ഥലങ്ങളില്‍ സംഘ്പരിവാറിന്‍െറ വര്‍ഗീയ അജണ്ട നടപ്പാക്കാനാവാത്തതാണ് അവരെ വിഷമിപ്പിക്കുന്നത്. സി.പി.എമ്മിന്‍െറ ഉശിരന്‍ പ്രവര്‍ത്തകനായിരുന്നു ധനരാജ്. മൂന്നുതവണ ഇതിനു മുമ്പ് ധനരാജിനെ അപായപ്പെടുത്താന്‍ ശ്രമം നടന്നു. നാലാം തവണയാണ് കൊലപ്പെടുത്തിയത്. സംഭവത്തില്‍ സംഘ്പരിവാറിന്‍െറ ഉന്നത നേതൃത്വത്തിന് പങ്കുണ്ട്. സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കണം. ഇരകള്‍ക്കൊപ്പം നില്‍ക്കേണ്ട പൊലീസ് വേട്ടക്കാരോടൊപ്പമാണ് നില്‍ക്കുന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഇത് പരിശോധിക്കണം. കോടിയേരി പറഞ്ഞു.

തൃശൂർ അഴീക്കലിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് രണ്ടുപേർ മരിച്ചു; കാണാതായ മൂന്നുപേരെ കണ്ടെത്തി

ട്രെയിനില്‍ യുവതിയോട് അപമര്യാദയായി പെരുമാറി; ബിജെപി നേതാവ് അറസ്റ്റില്‍

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments