HomeNewsShortജർമനിയിൽ വീണ്ടും ചാവേർ സ്ഫോടനം; 12 പേർക്ക് പരിക്ക്

ജർമനിയിൽ വീണ്ടും ചാവേർ സ്ഫോടനം; 12 പേർക്ക് പരിക്ക്

ബെര്‍ലിന്‍: തെക്കന്‍ ജര്‍മനിയിലെ അന്‍സ്ബാക്കില്‍ റസ്റ്ററന്റില്‍ നടന്ന ചാവേര്‍ സ്‌ഫോടനത്തിൽ 12 പേർക്ക് പരിക്ക്. സ്‌ഫോടനം നടത്തിയ സിറിയന്‍ യുവാവ് കൊല്ലപ്പെട്ടു. പരിക്കേറ്റവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. ബവേറിയ സംസ്ഥാനത്തെ നൂറെംബര്‍ഗിന് സമീപമുള്ള അന്‍സാബാക്കിലെ യൂഗെന്‍സ് വൈന്‍ ബാറിന് സമീപമാണ് ഞായറാഴ്ച വൈകീട്ട് സ്‌ഫോടനം നടന്നത്. ചില മാധ്യമങ്ങള്‍ സ്‌ഫോടക വസ്തുവാണ് പൊട്ടിത്തെറിച്ചതെന്ന് റിപ്പോര്‍ട്ട് ചെയ്തു. തൊട്ടടുത്ത് സംഗീതപരിപാടി നടക്കുന്ന സ്ഥലത്ത് നിന്ന് രണ്ടായിരത്തോളം പേരെ ഒഴിപ്പിച്ചു. സ്‌ഫോടനത്തിന്റെ കാരണം വ്യക്തമല്ല.

 
സിറിയന്‍ അഭയാര്‍ത്ഥി യുവാവാണ് സ്‌ഫോടനം നടത്തിയത് എന്നാണ് റിപ്പോർട്ട്. ജര്‍മനിയില്‍ അഭയം നിഷേധിക്കപ്പെട്ട ഇയാള്‍ പ്രതികാരമായാണ് സ്‌ഫോടനം നടത്തിയതെന്ന് അനധികൃതര്‍ അറിയിച്ചു. ഒരു ബാഗിലൊളിപ്പിച്ച ബോംബുമായാണ് ഇയാള്‍ എത്തിയത്. ഒരു വര്‍ഷം മുമ്പ് ജര്‍മനിയില്‍ എത്തിയ ഇയാള്‍ രണ്ട് തവണ ആത്മഹത്യാശ്രമം നടത്തിയിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. ഇയാളുടെ പേര് വിവരം പുറത്തുവിട്ടിട്ടില്ല.

ഒഡീഷയില്‍ വിദ്യാര്‍ഥികളെ പീഡിപ്പിച്ച കേസില്‍ ഏഴ് അധ്യാപകര്‍ അറസ്റ്റിൽ

ട്രെയിനില്‍ യുവതിയോട് അപമര്യാദയായി പെരുമാറി; ബിജെപി നേതാവ് അറസ്റ്റില്‍

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments