HomeNewsShortകാണാതായ വ്യോമസേനാ വിമാനത്തിനായി തിരച്ചില്‍ തുടരുന്നു

കാണാതായ വ്യോമസേനാ വിമാനത്തിനായി തിരച്ചില്‍ തുടരുന്നു

ചെന്നൈ: കഴിഞ്ഞ ദിവസം 29 സൈനിക ഉദ്യോഗസ്ഥരുമായി കാണാതായ ഇന്ത്യൻ വ്യോമസേനാ വിമാനത്തിനായി തിരച്ചില്‍ മൂന്നാം ദിവസവും തുടരുമ്പോഴും വ്യക്തമായ സൂചനകളൊന്നും ലഭ്യമല്ല. സാധ്യമായ എല്ലാ തരത്തിലുമായി 24 മണിക്കൂറും തിരച്ചില്‍ തുടരുകയാണ്. 18 കപ്പലുകളും 10 വിമാനങ്ങളുമാണ് തിരച്ചിലിനുള്ളത്. ഐ.എസ്.ആര്‍.ഒയുടെ റഡാര്‍ ഇമേജിങ് സാറ്റലൈറ്റ് (റിസാറ്റ്) തിരച്ചിലിനായി ഉപയോഗപ്പെടുത്തുന്നുണ്ട്. മേഘങ്ങള്‍ക്കിടയിലൂടെ കാണാനും രാവും പകലും ചിത്രങ്ങള്‍ പകര്‍ത്താനും റിസാറ്റിന് കഴിയും. തിരച്ചില്‍ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. പോര്‍ട്ട്ബ്ളയര്‍ തീരത്തും തെരച്ചില്‍ നടത്തുന്നുണ്ട്.വിവിധ ഏജന്‍സികള്‍ സംയുക്തമായി നടത്തുന്ന തിരച്ചിലിനെ മോശം കാലാവസ്ഥ പ്രതിസന്ധിയിലാക്കുന്നുണ്ട്. തിരച്ചില്‍ സംഘം സാറ്റലൈറ്റ് ദൃശ്യങ്ങള്‍ തേടുകയാണ്.

 

അതിനിടെ, കാണാതായ വിമാനത്തിലുണ്ടായിരുന്ന വനിതാ ഓഫിസറെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചു. ഫൈ്ളറ്റ് ലഫ്റ്റനന്‍റ് ദീപിക ഷാരോണ്‍ (26) ആണ് വിമാനത്തിലുണ്ടായിരുന്ന ഏക വനിത. നാസികില്‍നിന്ന് പോര്‍ട്ട്ബ്ളയറിലേക്ക് സ്ഥലംമാറ്റം ലഭിച്ച് പോകുകയായിരുന്നു അവര്‍. ഹരിയാനയിലെ ഭിവാനിയില്‍നിന്നുള്ള ദീപികയുടെ ഭര്‍ത്താവ് പോര്‍ട്ട്ബ്ളയറില്‍ കോസ്റ്റ് ഗാര്‍ഡ് ഓഫിസറാണ്.

ജർമനിയിൽ വീണ്ടും ചാവേർ സ്ഫോടനം; 12 പേർക്ക് പരിക്ക്

ട്രെയിനില്‍ യുവതിയോട് അപമര്യാദയായി പെരുമാറി; ബിജെപി നേതാവ് അറസ്റ്റില്‍

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments