HomeNewsLatest Newsഗുര്‍മീത് റാമിനെതിരായ വിധി; ഹരിയാനയിലും പഞ്ചാബിലും കലാപം: പതിനൊന്നുപേർ കൊല്ലപ്പെട്ടു

ഗുര്‍മീത് റാമിനെതിരായ വിധി; ഹരിയാനയിലും പഞ്ചാബിലും കലാപം: പതിനൊന്നുപേർ കൊല്ലപ്പെട്ടു

ഗുര്‍മീത് റാം റഹീം സിങ്ങിനെതിരായ കോടതി വിധിക്ക് പിന്നാലെ പഞ്ചാബിലും ഹരിയാനയിലും വ്യാപക അക്രമ സംഭവങ്ങള്‍. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ പഞ്ചാബിലെ അഞ്ച് ജില്ലകളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. സമീപ സംസ്ഥാനങ്ങളായ രാജസ്ഥാനിലും ഡല്‍ഹിയിലും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. പാഞ്ച്ഗുലയിലെ സി.ബിഐ കോടതിക്ക് സമീപത്ത് ഉണ്ടായ സംഘര്‍ഷങ്ങളില്‍ നിരവധി ദേര സച്ചാ സൗധ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്.

മാധ്യമങ്ങള്‍ക്കും സൈന്യത്തിനും നേരെ അനുയായികള്‍ കല്ലെറിഞ്ഞു.പഞ്ച്കുളയില്‍ അക്രമികള്‍ക്കുനേരെ പോലീസിന് ലാത്തിചാര്‍ജും കണ്ണീര്‍വാതക പ്രയോഗവും നടത്തേണ്ടിവന്നു. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് ആകാശത്തേക്ക് വെടിവച്ചുവെന്നും എ.എന്‍.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. പഞ്ച്കുലയിലെ പ്രത്യേക സിബിഐ കോടതി സൈന്യം വളഞ്ഞിരിക്കുകയാണ്. പഞ്ച്കുലയില്‍ വൈദ്യുതി വിച്ഛേദിച്ചു.

കോടതി വിധി വന്നതിനു പിന്നാലെ ഹരിയാന പഞ്ചാബ് സംസ്ഥാനങ്ങളുടെ സുരക്ഷ സൈന്യം ഏറ്റെടുത്തു. സംസ്ഥാനത്തെ പ്രധാന നഗരങ്ങളിൽ കർഫ്യു ഏർപ്പെടുത്തി.15000 അർധസൈനികരെയും ഇരു സംസ്ഥാനങ്ങളിലുമായി സുരക്ഷക്കു സർക്കാർ നിയോഗിച്ചു. കണ്ണീർ വാതകവും ജലപീരങ്കിയുമായിയാണ് അർധസൈനികർക്കരെ വിന്യസിച്ചിരിക്കുന്നത്. സുരക്ഷ മുൻനിർത്തി ഇന്‍റർനെറ്റ് സേവനങ്ങളും ഭരണകൂടം റദ്ദാക്കിയിട്ടുണ്ട്.

പീഡനക്കേസിൽ ദേരാ സച്ചാ സൗധ നേതാവ് ഗുർമീത് റാം റഹീം സിംഗ് കുറ്റക്കാരനെന്ന് കോടതി വിധിച്ചതിനു പിന്നാലെ ഹരിയാനയിലും പഞ്ചാബിലും സുരക്ഷ ശക്തമാക്കിയെങ്കിലും ആക്രമങ്ങള്‍ തുടരുകയാണ്. പഞ്ച്കുല സിബിഐ കോടതിയാണ് ഗുർമീത് കുറ്റക്കാരനെന്ന് വിധിച്ചത്. ഇയാൾക്കുള്ള ശിക്ഷ കോടതി തിങ്കളാഴ്ച പ്രഖ്യാപിക്കും.

ടെലിവിഷന്‍ ചാനലുകളുടെ മൂന്ന് ഒ.ബി വാനുകള്‍ പ്രതിഷേധക്കാര്‍ അഗ്നിക്കിരയാക്കി. പഞ്ചാബിലെ ഒരു റെയില്‍വെ സ്റ്റേഷനും പെട്രോള്‍ പമ്ബും തീവച്ച്‌ നശിപ്പിച്ചു. പഞ്ച്കുളയില്‍ അക്രമികള്‍ക്കുനേരെ പോലീസിന് ലാത്തിചാര്‍ജും കണ്ണീര്‍വാതക പ്രയോഗവും നടത്തേണ്ടിവന്നു. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് ആകാശത്തേക്ക് വെടിവച്ചുവെന്നും എ.എന്‍.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.bottom-copy

Save

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments