HomeNewsLatest Newsബംഗ്ലദേശില്‍ ഈദ് പ്രാര്‍ഥനയ്ക്കുനേരെ ബോംബ് സ്ഫോടനം; നാലു മരണം

ബംഗ്ലദേശില്‍ ഈദ് പ്രാര്‍ഥനയ്ക്കുനേരെ ബോംബ് സ്ഫോടനം; നാലു മരണം

ബംഗ്ലദേശില്‍ ഈദുല്‍ ഫിത്തര്‍ ആഘോഷങ്ങള്‍ക്കിടെ ഭീകരർ നടത്തിയ ബോംബ് സ്ഫോടനത്തില്‍ ഒരു പൊലീസുകാരന്‍ ഉള്‍പ്പെടെ നാലുപേര്‍ കൊല്ലപ്പെട്ടു. ഏഴുപേര്‍ക്കു പരുക്കേറ്റു. നാടന്‍ ബോംബാണ് ആക്രമണത്തിന് ഉപയോഗിച്ചത്. സുരക്ഷാ സേന തിരിച്ചുവെടിവച്ചു. കിഷോര്‍ഗഞ്ചില്‍ രാജ്യത്തെ ഏറ്റവും വലിയ ഈദ് പ്രാര്‍ഥനാ കൂട്ടായ്മയുടെ പ്രവേശന കവാടത്തിലാണ് ആക്രമണം ഉണ്ടായത്.

 
ധാക്കയിലെ ഹോളി ആര്‍ട്ടിസാന്‍ കഫെ ആക്രമിച്ച ഭീകരര്‍ ഇന്ത്യക്കാരിയുള്‍പ്പെടെ 22 പേരെ കൊന്നത് കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു. ഏഴു ഭീകരരാണ് ആക്രമണത്തില്‍ പങ്കെടുത്തത്. ഇതു ചെറിയ ആക്രമണമാണെന്നും വലുതു വരാനിരിക്കുന്നതെയുള്ളെന്നും ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരര്‍ അന്ന് പറഞ്ഞിരുന്നു. ബംഗ്ലദേശില്‍ ഇന്നാണ് ഈദുല്‍ ഫിത്തര്‍ ആഘോഷിക്കുന്നത്.തലസ്ഥാനമായ ധാക്കയില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള സ്ഥലത്ത് രണ്ടു ലക്ഷത്തോളംപേരാണ് നമസ്കാരത്തിനെത്തിയതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

യേശുദാസ് ഹിന്ദുമതം സ്വീകരിച്ചോ? ആ വാർത്തയുടെ സത്യമെന്ത് ?

പിടിച്ചുപറിയുടെയും ലൈംഗികവൈകൃതങ്ങളുടെയും കൂത്തരങ്ങായി കൊച്ചിയിലെ ഹോംസ്റ്റേകൾ

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments