HomeNewsLatest Newsഎയർപോർട്ട്‌സ് അഥോറിറ്റിയിൽ 220 ജൂനിയർ എക്‌സിക്യൂട്ടീവ്‌ ഒഴിവ്

എയർപോർട്ട്‌സ് അഥോറിറ്റിയിൽ 220 ജൂനിയർ എക്‌സിക്യൂട്ടീവ്‌ ഒഴിവ്

എയര്‍പോര്‍ട്ട്‌സ് അഥോറിറ്റി ഓഫ്‌ ഇന്ത്യ ജൂനിയര്‍ എക്‌സിക്യൂട്ടീവ്‌ തസ്‌തികയിലെ 220 ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. പരസ്യനമ്പര്‍: 02/2016.
1. ജൂനിയര്‍ എക്‌സിക്യൂട്ടീവ്‌ (എഞ്ചിനീയറിംഗ്‌ സിവില്‍): 50 ഒഴിവ്‌. (ജനറല്‍-21, ഒ.ബി.സി-13, എസ്‌.സി.-13, എസ്‌.ടി-3) (പി.ഡബ്ല്യു.ഡി.-4).
2. ജൂനിയര്‍ എക്‌സിക്യൂട്ടീവ്‌ (എഞ്ചിനീയറിംഗ്‌ ഇലക്‌ട്രിക്കല്‍): 50 ഒഴിവ്‌. (ജനറല്‍-13, ഒ.ബി.സി-21, എസ്‌.സി.-13, എസ്‌.ടി-3) (പി.ഡബ്ല്യു.ഡി.-ഒ.എച്ച്‌.-3).
3. ജൂനിയര്‍ എക്‌സിക്യൂട്ടീവ്‌ (ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി): 20 ഒഴിവ്‌. (ജനറല്‍-11, ഒ.ബി.സി-5, എസ്‌.സി.-3, എസ്‌.ടി-1).
4. ജൂനിയര്‍ എക്‌സിക്യൂട്ടീവ്‌ (എയര്‍പോര്‍ട്ട്‌ ഓപ്പറേഷന്‍സ്‌). 100 ഒഴിവ്‌. (ജനറല്‍-51, ഒ.ബി.സി-27, എസ്‌.സി.-15, എസ്‌.ടി-7)
ശമ്പളം: 16400-40500 രൂപ
യോഗ്യത:
1. ജൂനിയര്‍ എക്‌സിക്യൂട്ടീവ്‌ (എഞ്ചിനീയറിംഗ്‌ സിവില്‍): സിവില്‍ എഞ്ചിനീയറിംഗ്‌/ടെക്‌നോളജിയില്‍ ഫുള്‍ടൈം റെഗുലര്‍ ബാച്ചിലര്‍ ബിരുദം.
2. ജൂനിയര്‍ എക്‌സിക്യൂട്ടീവ്‌ (എഞ്ചിനിയറിംഗ്‌ ഇലക്‌ട്രിക്കല്‍/ഇലക്‌ട്രിക്കല്‍ എഞ്ചിനിയറിംഗ്‌/ടെക്‌നോളജിയില്‍ ഫുള്‍ടൈം റെഗുലര്‍ ബാച്ചിലര്‍ ബിരുദം.
3.ജൂനിയര്‍ എക്‌സിക്യൂട്ടീവ്‌ (ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി) കമ്പ്യൂട്ടര്‍ സയന്‍സ്‌/കമ്പ്യൂട്ടര്‍ എഞ്ചിനിയറിംഗ്‌ ഐ.ടി. എഞ്ചിനിയറിംഗ്‌/ടെക്‌നോളജിയില്‍ ഫുള്‍ടൈം റെഗുലര്‍ ബാച്ചിലര്‍ ബിരുദം. അല്ലെങ്കില്‍ ഫുള്‍ടൈം റെഗുലര്‍ എം.സിഎ.
4. ജൂനിയര്‍ എക്‌സിക്യൂട്ടീവ്‌ (എയര്‍പോര്‍ട്ട്‌ ഓപ്പറേഷന്‍) ഫുള്‍ടൈം സയന്‍സ്‌ ബിരുദം. രണ്ടുവര്‍ഷത്തെ ഫുള്‍ടൈം എം.ബി.എ. അല്ലെങ്കില്‍ ഫുള്‍ടൈം എഞ്ചിനിയറിംഗ്‌ ബിരുദം. എല്‍.എം.വി. ലൈസന്‍സ്‌.
പ്രായപരിധി (31.05.016 അടിസ്‌ഥാനമാക്കി) 27 വയസ്‌. സംവരണ വിഭാഗക്കാര്‍ക്ക്‌ വയസിളവ്‌ ചട്ടപ്രകാരം.
എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്‌ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്‌. തിരുവനന്തപുരമാണ്‌ കേരളത്തിലെ ഏക പരീക്ഷാകേന്ദ്രം.
ഫീസ്‌ 100 രൂപ. www.aai.aero എന്ന വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന ചെലാന്‍ ഉപയോഗിച്ച്‌ എസ്‌.ബി.ഐയില്‍ ഫീസടയ്‌ക്കണം.
അപേക്ഷ www.aai.aero എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം.
ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആദ്യഘട്ടം (step 1) പൂര്‍ത്തിയാക്കാനുള്ള അവസാന തീയതി മെയ്‌ 17.
എസ്‌.ബി.ഐയില്‍ ഫീസടയ്‌ക്കാനുള്ള അവസാന തീയതി മെയ്‌ 20.
ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ രണ്ടാംഘട്ടം പൂര്‍ത്തിയാക്കാനുള്ള അവസാന തീയതി മെയ്‌ 24.

 

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments