HomeNewsLatest Newsഎയർ കേരളയ്ക്ക് ചിറകു മുളയ്ക്കുന്നു; വിദേശ സര്‍വീസ് നടത്താന്‍ രാജ്യത്തിനകത്ത് അഞ്ചുകൊല്ലം സര്‍വീസ് വേണമെന്ന നിബന്ധന...

എയർ കേരളയ്ക്ക് ചിറകു മുളയ്ക്കുന്നു; വിദേശ സര്‍വീസ് നടത്താന്‍ രാജ്യത്തിനകത്ത് അഞ്ചുകൊല്ലം സര്‍വീസ് വേണമെന്ന നിബന്ധന ഇനിയില്ല

വിദേശ സര്‍വീസ് നടത്താന്‍ രാജ്യത്തിനകത്ത് അഞ്ചുകൊല്ലം സര്‍വീസ് നടത്തിയ പരിചയം വേണമെന്ന നിബന്ധന എടുത്തു കളഞ്ഞു. പുതിയ സിവില്‍ വ്യോമയാന നയത്തിന് സര്‍ക്കാര്‍ അംഗീകാരം നല്‍കി. ഇന്ന് ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗമാണ് വ്യോമയാന നയത്തിന് അംഗീകാരം നല്‍കിയത്. കേരളത്തിന്റെ സ്വപ്ന പദ്ധതിയായ എയര്‍ കേരളയ്ക്ക് പ്രതീക്ഷ നല്‍കുന്ന നയമാണ് പുതിയത്. വിദേശ സര്‍വീസ് നടത്താന്‍ രാജ്യത്തിനകത്ത് അഞ്ചുകൊല്ലം സര്‍വീസ് നടത്തിയ പരിചയം വേണമെന്ന നിബന്ധന എടുത്തു കളഞ്ഞു.

 
സാധാരണക്കാര്‍ക്കുപോലും ചുരുങ്ങിയ ചെലവില്‍ രാജ്യത്തൊട്ടാകെ വിമാനയാത്ര നടത്താന്‍ അവസരം നല്‍കുന്ന വ്യോമയാന നയമാണ് പുതിയത്. 30 മിനിട്ട് യാത്രയ്ക്ക് 1200 രൂപയും, ഒരു മണിക്കൂര്‍ യാത്രയ്ക്ക് 2,500 രൂപയില്‍ കൂടാത്ത നിരക്കും മാത്രമേ ഈടാക്കാവു എന്ന് നിഷ്കര്‍ഷിക്കുന്ന വ്യവസ്ഥകള്‍ ഉള്‍പ്പടെയുള്ള കാതലായ പരിഷ്കാരങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് പുതിയ വ്യോമയാന നയം.

 
അതേസയം സര്‍വീസുകള്‍ നടത്താന്‍ 20 വിമാനങ്ങള്‍ വേണമെന്ന വ്യവസ്ഥ അതേപടി നിലനിര്‍ത്തിയിട്ടുണ്ട്. അഞ്ചുകൊല്ലം സര്‍വീസ് പരിചയം വേണമെന്ന നിബന്ധന എടുത്തുകളയുന്നതിനോട് നിലവില്‍ അന്താരാഷ്ട്ര സര്‍വീസുകള്‍ നടത്തുന്ന വിമാനകമ്ബനികള്‍ കടുത്ത എതിര്‍പ്പുയര്‍ത്തിയിരുന്നു. വ്യോമയാന നയത്തില്‍ അനുകൂലമായ ഭേദഗതി വന്നതോടെ പന്ത് ഇനി സംസ്ഥാന സര്‍ക്കാരിന്റെ കോര്‍ട്ടിലാണ്.

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments