HomeNewsLatest Newsമണിയൻപിള്ള കൊലപാതകം; ആട് ആന്റണിക്ക് ജീവപര്യന്തം തടവ്

മണിയൻപിള്ള കൊലപാതകം; ആട് ആന്റണിക്ക് ജീവപര്യന്തം തടവ്

കൊല്ലം:  മണിയൻപിള്ള കൊലകേസിൽ കുപ്രസിദ്ധ മോഷ്ടാവ് ആട് ആൻണിക്ക് ജീവപര്യന്തം തടവ്. 4.45 ലക്ഷം രൂപ പിഴയും ഒടുക്കണം. മണിയന്‍പിള്ളയുടെ കുടുംബത്തിന് 2 ലക്ഷം നല്‍കണം. പരുക്കേറ്റ എസ്.ഐ ജോയിക്ക് ഒരുലക്ഷം രൂപ നല്‍കണം.കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.

 

 

മണിയൻ പിള്ളയെ കൊന്നക്കേസിൽ ജീവപര്യന്തം തടവും . എസ്ഐ ജോയിയെ ആക്രമിച്ച കേസിൽ 10 വർഷം തടവുമാണ് വിധിച്ചിരിക്കുന്നത്. വധശ്രമം, സർക്കാർ ഉദ്യോഗസ്ഥനെ പരുക്കേൽപ്പിക്കൽ, വ്യാജരേഖ ചമയ്ക്കൽ, വ്യാജരേഖ സത്യസന്ധമെന്ന നിലയിൽ ഉപയോഗിക്കൽ എന്നീ കേസുകളിൽ അഞ്ചു വർഷം തടവും 4,45,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്.

 
ആട് ആന്റണിക്ക് തൂക്കുകയറാണു നൽകേണ്ടിയിരുന്നതെന്നും ജീവനോടെ അയാൾ ഒരിക്കലും പുറത്തിറങ്ങരുതെന്നും കൊല്ലപ്പെട്ട മണിയൻപിള്ളയുടെ ഭാര്യ സംഗീത കോടതി വിധിയോടു പ്രതികരിച്ചു.ആട് ആന്റണിക്ക് പരമാവധി ശിക്ഷ നല്‍കണമെന്നും മണിയന്‍പിള്ളയുടെ കുടുംബത്തിനു സര്‍ക്കാര്‍ ധനസഹായം ഉറപ്പാക്കണമെന്നും പ്രോസിക്യൂഷന്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. അതിനിടെ, ആട് ആന്റണിയുടെ ധനസഹായം വേണ്ടെന്ന് മണിയന്‍പിള്ളയുടെ കുടുംബം അറിയിച്ചു. ആന്റണിയുടെ കയ്യിലുള്ളത് കളവു മുതലാണെന്നും അതു തങ്ങള്‍ക്കു വേണ്ടെന്നും കുടുംബം വ്യക്തമാക്കിയിരുന്നു.

 

 

2012 ജൂണ്‍ 26ന് അര്‍ധരാത്രി 12.30ന് രാത്രിപരിശോധനയ്ക്കിടെ പാരിപ്പള്ളി -കുളമട റോഡിലെ ജവാഹര്‍ ജംക്ഷനു സമീപമാണു പാരിപ്പള്ളി സ്റ്റേഷനിലെ പൊലീസ് ഡ്രൈവര്‍ പൂയപ്പള്ളി കൊട്ടറ കൈതറ പൊയ്കയില്‍ മണിയന്‍ പിള്ള (48) കുത്തേറ്റു മരിച്ചത്. കേരളത്തിലും തമിഴ്‌നാട്ടിലുമായി ഇരുന്നൂറോളം കവര്‍ച്ചക്കേസുകളില്‍ പ്രതിയായ കുണ്ടറ പേരയം കുമ്പളം നെടുവിള വടക്കതില്‍ ആന്റണി വര്‍ഗീസിനെ (ആട് ആന്റണി -54) കസ്റ്റഡിയിലെടുത്തു പൊലീസ് ജീപ്പില്‍ കയറ്റിയപ്പോഴായിരുന്നു ആക്രമണം. ജംക്ഷനു സമീപത്തെ കംപ്യൂട്ടര്‍ സ്ഥാപനത്തില്‍ കവര്‍ച്ച നടത്താന്‍ വാന്‍ റോഡരികിലിട്ടു കാത്തുനില്‍ക്കുകയായിരുന്നു ആന്റണി.

 

 

ഈ സമയം ജീപ്പില്‍ വന്ന ജോയിയും മണിയന്‍ പിള്ളയും സംശയകരമായ സാഹചര്യത്തില്‍ കാണപ്പെട്ട പ്രതിയെ ചോദ്യം ചെയ്യാനാണു കസ്റ്റഡിയിലെടുത്തത്. പിന്‍സീറ്റിലിരുന്ന ആന്റണി കൈവശം കരുതിയ കത്തി ഉപയോഗിച്ചാണു മണിയന്‍ പിള്ളയുടെ നെഞ്ചില്‍ കുത്തിയത്. ഒപ്പമുണ്ടായിരുന്ന ഗ്രേഡ് എസ്‌ഐ പൂയപ്പള്ളി ചെങ്കുളം പനവിള വീട്ടില്‍ ജോയി വയറ്റത്തു കുത്തേറ്റ് ആറുമാസം ചികില്‍സയില്‍ കഴിഞ്ഞു. ആക്രമണത്തിനു ശേഷം വാനില്‍ വര്‍ക്കല ഭാഗത്തേക്കു കടന്ന പ്രതി മൂന്നു കൊല്ലത്തോളം ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഒളിവിലായിരുന്നു. നീണ്ടകാലത്തെ തിരച്ചിലിനൊടുവില്‍ പാലക്കാട് ഗോപാലപുരത്തുനിന്നു 2015 ഒക്ടോബര്‍ 13നു ചിറ്റൂര്‍ പൊലീസാണു പിടികൂടിയത്. 78 രേഖകളും 30 സാക്ഷികളെയും പ്രോസിക്യൂഷൻ പ്രതിക്കെതിരെ ഹാജരാക്കി.

ഇവർ മനുഷ്യരോ ? ഒരു ജുവനൈല്‍ഹോമില്‍ നടന്ന ഞെട്ടിക്കുന്ന പീഡനങ്ങളുടെ ദൃശ്യങ്ങൾ ! വീഡിയോ കാണാം

അമലപോളുമായുള്ള വിവാഹമോചനം; ഭർത്താവ് വിജയ് മനസ്സ് തുറക്കുന്നു !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments