HomeNewsLatest Newsപുതിയ സർക്കാരിനെ പ്രശംസ കൊണ്ട് മൂടി നടന്‍ ദിലീപ്; പുതുയുഗം പിറന്നുവെന്ന്

പുതിയ സർക്കാരിനെ പ്രശംസ കൊണ്ട് മൂടി നടന്‍ ദിലീപ്; പുതുയുഗം പിറന്നുവെന്ന്

കൊച്ചി: ഇടതു മുന്നണി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ നടന്‍ ദിലീപ് പുതിയ സർക്കാരിനെ പ്രശംസ കൊണ്ട് മൂടി. പുതുയുഗം പിറന്നുവെന്ന് ചടങ്ങില്‍ പങ്കെടുത്ത ശേഷം പിണറായി വിജയന് ആശംസകള്‍ നേര്‍ന്ന് ദിലീപ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. അഗ്‌നിപഥങ്ങള്‍ കടന്നെത്തിയ ഈ ജനനായകന്‍ സാധാരണക്കാരന്റെ ജീവിതവ്യഥകള്‍ തൊട്ടറിഞ്ഞ വ്യക്തിയാണെന്നത് വരും നാളുകള്‍ കേരളത്തിലെ സാധാരണക്കാരന്റെ സര്‍ക്കാര്‍ ആയിരിക്കുമെന്ന് പ്രതീക്ഷിക്കാം. പിണറായി വിജയന്‍ കേരളത്തിലെ ഏറ്റവും മികച്ച മുഖ്യമന്ത്രിമാരില്‍ ഒരാളായിതീരുമെന്ന് താന്‍ ഉറച്ച് വിശ്വസിക്കുന്നുവെന്നും ദിലീപ് പറഞ്ഞു.
ദിലീപിന്റെ ഫേസ്ബുക്ക്‌ പോസ്റ്റിന്റെ പൂർണ്ണ രൂപം വായിക്കാം:

പുതുയുഗം പിറന്നു.

ജീവിതത്തിൽ ആദ്യമായ്‌ ഇന്ന് ഞാൻ ഒരു മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു! അഗ്നിപഥങ്ങൾ കടന്നെത്തിയ ഈ ജനനായകൻ സാധാരണക്കാരന്റെ ജീവിതവ്യഥകൾ തൊട്ടറിഞ്ഞ വ്യക്തിയാണെന്നത്‌ വരും നാളുകൾ കേരളത്തിലെ സാധാരണക്കാരന്റെ സർക്കാർ ആയിരിക്കുമെന്ന് പ്രതീക്ഷിക്കാം. സത്യപ്രതിജ്ഞാചടങ്ങിൽ പങ്കെടുക്കുവാൻ അദ്ധേഹത്തിൽ നിന്നും ക്ഷണം ലഭിച്ചപ്പോൾ തീർച്ചയായും പങ്കെടുക്കും എന്നു പറഞ്ഞിരുന്നു, അവിടെയെത്തിയപ്പോൾ വിജയത്തിനൊപ്പം അദ്ധേഹത്തിന്റെ പിറന്നാൾ ആഘോഷത്തിലും പങ്ക്‌ കൊണ്ടത്‌ ഇരട്ടിമധുരമായി. കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായ ശ്രീ പിണറായിവിജയൻ കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിമാരിൽ ഒരാളായിതീരുമെന്ന് ഞാൻ ഉറച്ച്‌ വിശ്വസിക്കുന്നു,അങ്ങിനെതന്നെയാവട്ടെ എന്ന് ആശംസിക്കുകയും ചെയ്യുന്നു.

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments