HomeNewsLatest Newsനടൻ ബേസിൽ ജോർജ് വാഹനാപകടത്തിൽ മരിച്ചു: നാലുപേർക്ക് ഗുരുതര പരിക്ക്

നടൻ ബേസിൽ ജോർജ് വാഹനാപകടത്തിൽ മരിച്ചു: നാലുപേർക്ക് ഗുരുതര പരിക്ക്

നടൻ ബേസിൽ ജോർജ് വാഹനാപകടത്തിൽ മരിച്ചു. മൂവാറ്റുപുഴയ്ക്ക് സമീപം മേക്കടമ്പിലുണ്ടായ അപകടത്തിലാണ് മരണം. ഞായറാഴ്ച രാത്രി ഒൻപത് മണിയോടെയാണ് അപകട സംഭവിച്ചത്. ബേസിലിനൊപ്പം കാറിലുണ്ടായിരുന്ന അശ്വിൻ, നിതിൻ എന്നിവരും മരിച്ചു. വാളകം മേക്കടമ്പ് നടപ്പറമ്പേൽ ജോർജ്, സിജി ദമ്പതികളുടെ മകനാണ് ബേസിൽ. അശ്വിനും നിതിനും വാളകം സ്വദേശികളാണ്.

പൂവള്ളിയും കുഞ്ഞാടും എന്ന സിനിമയിലെ നായകനാണ് ബേസിൽ ജോർജ്.
അപകടത്തിൽ മറ്റു നാലു പേർക്ക് പരിക്കേറ്റു. ലിതീഷ് (30), സാഗർ (19) ഇതര സംസ്ഥാനക്കാരായ റമോൺ ഷേഖ്, അമർ ജയദീപ് എന്നിവർക്കാണ് അപകടത്തിൽ പരുക്കേറ്റത്. ഗുരുതരാവസ്ഥയിലുള്ള ഇവർ കോലഞ്ചേരി മെഡിക്കൽ കോളേജിലാണ്. മരിച്ചവരുടെ മൃതദേഹങ്ങളും കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments