HomeNewsLatest Newsവാരണസിയില്‍ റഷ്യന്‍ യുവതിക്കു നേര്‍ക്ക് ആസിഡ് ആക്രമണം

വാരണസിയില്‍ റഷ്യന്‍ യുവതിക്കു നേര്‍ക്ക് ആസിഡ് ആക്രമണം

വാരാണസി: വാരാണസിയില്‍ റഷ്യന്‍ യുവതിക്കു നേര്‍ക്ക് ആസിഡ് ആക്രമണം. ആണ്‍സുഹൃത്തുമായുള്ള വഴക്കിനിടെ ഇയാള്‍ യുവതിയുടെ ശരീരത്തിലേക്ക് ആസിഡ് ഒഴിക്കുകയായിരുന്നു. മുഖത്തും ശരീരത്തിലും സാരമായി പൊള്ളലേറ്റ യുവതിയെ വാരാണസിയിലെ ശ്രീ സുന്ദര്‍ ലാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കുറച്ചുമാസങ്ങളായി ലങ്ക കോളനിയിലെ നന്ദ് നഗറില്‍ പേയിംഗ് ഗസ്റ്റായി താമസിക്കുകയായിരുന്നു റഷ്യന്‍ യുവതി. ഇതിനിടെ വീട്ടുടമസ്ഥന്റെ മകന്‍ സിദ്ധാര്‍ഥുമായി യുവതി അടുപ്പത്തിലായി. കഴിഞ്ഞദിവസം, റഷ്യയിലേക്കു തിരിച്ചുപോകാനുള്ള യുവതിയുടെ തീരുമാനമറിഞ്ഞ സിദ്ധാര്‍ഥ് പ്രകോപിതനായി യുവതിക്കു നേര്‍ക്ക് ആസിഡ് ഒഴിക്കുകയായിരുന്നു. പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments