HomeNewsLatest News50 രൂപയുടെ വ്യാജ നോട്ടുകളുമായി യുവാവ് അറസ്റ്റിൽ ; സംഭവം ചെങ്ങന്നൂരിൽ

50 രൂപയുടെ വ്യാജ നോട്ടുകളുമായി യുവാവ് അറസ്റ്റിൽ ; സംഭവം ചെങ്ങന്നൂരിൽ

50 രൂപയുടെ വ്യാജ നോട്ടുകളുമായി യുവാവ് പിടിയില്‍. ചെങ്ങന്നൂര്‍ പുത്തന്‍കാവ് പള്ളത്ത്മലയില്‍ വീട്ടില്‍ സുനില്‍ ചെറിയാന്‍ (ഇക്രു37)യാണ് 50 രൂപയുടെ അഞ്ച് വ്യാജനോട്ടുകളുമായി ചെങ്ങന്നൂര്‍ പൊലീസ് പിടികൂടിയത്.
രണ്ടു മാസങ്ങള്‍ക്ക് മുന്‍പ് ഗവ. ഐ ടി ഐ ജംഗ്ഷഷനു സമീപമുള്ള ചെങ്ങന്നൂര്‍ ബിവറേജസ് ഔട്ട്‌ലൈറ്റില്‍ ലഭിച്ച വ്യാജനോട്ട് ജീവനക്കാര്‍ ചെങ്ങന്നൂര്‍ പോലീസില്‍ നല്‍കി.

ഇതിനെ തുടര്‍ന്ന് പൊലീസ് ഔട്ട്‌ലെറ്റിലും, സമീപമുള്ള കടകളിലും പോലീസ് നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം സ്‌പെഷ്യല്‍ ബ്രാഞ്ച് സിപിഒ രാജേഷിനു ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് ചൊവ്വാഴ്ച്ച വൈകിട്ട് അഞ്ച് മണിയോടെ സിഐ ജി സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇയാളെ ഐ ടി ഐ ജംഗ്ഷന് സമീപത്തു നിന്നുംപിടികൂടുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments