HomeNewsShortപ്രായപൂര്‍ത്തിയാകാത്തവരുടെ വിവാഹങ്ങള്‍ക്ക് നിയമ സാധുത; സര്‍ക്കാര്‍ പുറപ്പെടുവിച്ച സര്‍ക്കുലര്‍ ഹൈക്കോടതി ശരിവച്ചു

പ്രായപൂര്‍ത്തിയാകാത്തവരുടെ വിവാഹങ്ങള്‍ക്ക് നിയമ സാധുത; സര്‍ക്കാര്‍ പുറപ്പെടുവിച്ച സര്‍ക്കുലര്‍ ഹൈക്കോടതി ശരിവച്ചു

പ്രായപൂര്‍ത്തിയാകാത്തവരുടെ വിവാഹങ്ങള്‍ക്ക് നിയമ സാധുതയും രജിസ്‌ട്രേഷന്‍ അനുമതിയും നല്‍കി സര്‍ക്കാര്‍ പുറപ്പെടുവിച്ച സര്‍ക്കുലര്‍ ഹൈക്കോടതി ശരിവച്ചു. 2014 ജൂണ്‍ 27 വരെ നടത്തിയ വിവാഹങ്ങള്‍ക്കാണ് രജിസ്‌ട്രേഷന്‍ അനുമതി.മുസ്ലീം സമുദായാംഗങ്ങളായ 18 തികയാത്ത പെണ്‍കുട്ടിയോ 21 തികയാത്ത യുവാവോ ഉള്‍പ്പെട്ട വിവാഹങ്ങള്‍ മതാധികാരികളുടെ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത് നല്‍കണമെന്നതടക്കം 2013ല്‍ പുറപ്പെടുവിച്ച സര്‍ക്കുലറുകളാണ് ഡിവിഷന്‍ബെഞ്ച് ശരിവെച്ചത്. സംസ്ഥാനത്ത് ശൈശവ വിവാഹം തടയാനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാറിന് നിര്‍ദേശം നല്‍കണമെന്നും ശൈശവ വിവാഹങ്ങള്‍ക്ക് നിയമപ്രബല്യം നല്‍കുന്ന സര്‍ക്കാര്‍ സര്‍ക്കുലര്‍ റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂനിയന്‍, സുശീലാ ഗോപാലന്‍ മെമ്മോറിയല്‍ റിസര്‍ച്ച്‌ സെന്റര്‍, ബാലസംഘം, കോഴിക്കോട് പുനര്‍ജ്ജനി ട്രസ്റ്റ്, വിശ്വഹിന്ദു പരിഷത്ത് തുടങ്ങിയവര്‍ നല്‍കിയ ഹര്‍ജികളാണ് കോടതി പരിഗണിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments